Chapter Title : പൂക്കൾപോലെ
....,, എന്റെ ഹോസ്റ്റൽ ഫീസ് രണ്ട്മൂന്ന് തവണ മുടങ്ങി വാർഡൻ പിന്നെ എല്ലാരെ മുന്നിന്നും എന്നെ നിർത്തി പൊരിക്കാൻ തുടങ്ങി .. അപമാനം കൊണ്ട് കണ്ണ് നിറഞ്ഞു തല താഴ്ന്ന നാളുകൾ .. ബാപ്പ മാസാ മാസം വർഡന്റെ അകൗണ്ടിൽ ഇടുമായിരുന്നു ഫീസ് പിന്നെ എന്താ പറ്റിയതെന്ന് അറിയില്ലായിരുന്നു .. ആഴ്ചയിൽ ഒരു വട്ടം മാത്രം വർഡന്റെ ഓഫീസിൽ ഫോൺ വരും ബാപ്പയുടെ ,, സ്വന്തമായി ഫോൺ ഇല്ലാത്ത കുട്ടികൾക്ക് ഇത് മാത്രമാണ് ആശ്രയം .... അതും പത്തുമിനിറ്റ് .. നിങ്ങൾ പറയു ആ സമയത്തിനുള്ളിൽ എന്ത് സംസാരിക്കാനാണ് , ആ പ്രാവിശ്യം നാട്ടിലേക്ക് അപ്രതീക്ഷ ലീവിന് പോയ എന്നെ വരവേറ്റത് ഒരു പെരുമഴ തന്നെ ആയിരുന്നു ആ മഴക്ക് എന്ത് പേരിട്ടു വിളിക്കണം എന്ന് അറിയില്ല കൂട്ടുകാരെ .... ഹ്മ്മ് കറന്റ് പോയി മഴ വീണ്ടും പെയ്യാൻ തുടങ്ങിയിരിക്കുന്നു ,, ബാപ്പയെ ഒന്ന് നോക്കിയിട്ട് വരാം കൊതുക് കടിച്ചാൽ പാവത്തിന് ആട്ടി അകറ്റാൻ പോലും കഴിയില്ല . ബാപ്പ നല്ല ഉറക്കത്തിൽ ആവും വരെ വീശി കൊടുക്കണം . കുഞ്ഞു നാളിൽ എനിക്ക് വേണ്ടി എത്രയോ ഉറക്കം ഒഴിഞ്ഞിട്ടുണ്ട് എന്റെ ബാപ്പ .. മുലപ്പാൽ രുചി നുണയാൻ ഭാഗ്യമില്ലാത്ത എന്റെ കുഞ്ഞുകാലം ബാപ്പയുടെ നെഞ്ചിലെ ചൂടും പാൽകുപ്പിയും ആയിരുന്നു ,,, നിങ്ങൾ ഉറങ്ങിക്കോ ഇനി കറന്റ് എപ്പോഴാ വരാന്ന് അറിയില്ല ബാക്കി നാളെ പറയാം രാത്രി എപ്പോഴാ ഉറങ്ങിയത് എന്ന് അറിയില്ല ഉണർന്നപ്പോ ബാപ്പയുടെ കട്ടിലിൽ തല ചായിച് കിടക്കുക ആയിരുന്നു ഞാൻ .... ഇന്ന്
💬 Comments
View all comments