0%

Chapter Title : പൂക്കൾപോലെ

Author : kkstories Read All Parts 364

എഴുന്നേൽക്കാനും വൈകി വാതിൽ തുറന്ന് മുറ്റത്തേക്ക് നോക്കിയപ്പോൾ സങ്കടം തോന്നി രാത്രിയിൽ വന്നവരുടെ പണിയാണ് എന്റെ ചെടിചട്ടികൾ ഒക്കെ പൊട്ടിച്ചിട്ടിരിക്കുന്നു ..... പൂക്കൾ ആണ് ഇപ്പൊ മനസ്സിലുള്ള ഏക ആശ്വാസവും സന്തോഷവും അതിങ്ങനെ നിലത്തു ചവിട്ടി മെതിച്ചത് കാണുമ്പോ ... എങ്ങനെ ഉപദ്രവിക്കണം എന്ന് ആലോചിച്ച ഓരോരുത്തരും ഉറക്കിൽ നിന്ന് ഉണരുന്നത് എന്ന് മനസ്സിലായി അനുഭവം കൊണ്ട് ...., പൂക്കൾപോലെ ആണ് നമ്മൾ മനുഷ്യർ പലവിധ നിറങ്ങൾ പലപല സുഗന്ധങ്ങൾ ചിലപൂക്കൾ ഭംഗി ഒത്തിരി ഉണ്ടാവും എന്നാൽ സുഗന്ധം ഉണ്ടാവില്ല... എന്നാലും പൂക്കളെ ഇഷ്ടപ്പെടാത്തവർ വിരളമാവും ..., ചിലർക്ക് അത് കൈകളിൽ കൊണ്ട് നടക്കാനും തലയിൽ ചൂടാനും മറ്റൊരാൾക്ക് സമ്മാനിക്കാനും നിത്യ വരുമാനത്തിനായി വിൽക്കുവാനും പൂക്കളെ ഉപയോഗിക്കുമ്പോൾ ,, എനിക്ക് ഇഷ്ട്ടം അത് ജനിച്ച തണ്ടിൽ തന്നെ പൂത്തു നിൽക്കുന്നത് കാണുവാൻ ആയിരുന്നു... പൊട്ടിയ ചട്ടി മാറ്റി മണ്ണിൽ നട്ടു ചെടികൾ ആയുസ്സ് ഉണ്ടങ്കിൽ ജീവിക്കട്ടെ ... ഇത്തിരി വെള്ളം നനച്ചു എല്ലാത്തിലും .. സമയം ഇപ്പൊ ഉച്ചയാവും ബാപ്പയെ ഒന്ന് വൃത്തിയാക്കിട്ട് ഭക്ഷണവും മരുന്നും കൊടുത്തിട്ട് നമുക്കൊരു സ്ഥലം വരെ പോവണം .. ബാപ്പ എനിക്കൊരു കുഞ്ഞിനെ പോലെയാണ് ഇപ്പൊ പരിപാലനം ഒരു കുഞ്ഞിനെ ശുശ്രുഷിക്കും പോലെ ആണ് ആദ്യമാദ്യം ബാപ്പയുടെ മലമൂത്ര വിസർജനം എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു.. ആ നേരത്തൊക്കെ ബാപ്പയുടെ കണ്ണ് നിറഞ്ഞൊഴുകും പാവം പിന്നീട് എനിക്കും ബാപ്പയ്ക്കും അത് ശീലമായി ബാപ്പയുടെ കണ്ണുനീരും മാഞ്ഞു എന്റെ വിരക്തിയും... ഇനി അടുപ്പിൽ നനവുള്ള വിറക് ഒന്ന് കത്തി കിട്ടാൻ ഒരു യുദ്ധം

💬 Comments

View all comments