0%

Chapter Title : പൂക്കൾപോലെ

Author : kkstories Read All Parts 365

നടത്തണം .. ഞാനൊന്ന് ഫ്രഷ് ആയി വരാം. ചായ കുടിക്കാൻ ഒന്നും സമയം ഇല്ല ,,, ഇനി നമുക്ക് നടന്നു കൊണ്ട് സംസാരിക്കാം.. ബാപ്പ ഇനി രണ്ടുമൂന്ന് മണിക്കൂർ ഒറ്റയ്ക്കാണ് വേറെ നിവർത്തിയില്ല.. ഞാൻ ഇവിടെ അടുത്ത് ഒരു വീട്ടിൽ ജോലിക്ക് പോവുന്നത്... പണ്ട് ഞങ്ങൾ ആയിരുന്നു ഈ നാട്ടിലെ പ്രമാണിവീട് ഇന്ന് ആ പ്രമാണിത്തം ഈ നാട്ടിലെ പലരും പങ്കിട്ട് എടുക്കുന്നു..., അതിലൊരു വീട്ടിൽ അലയ്ക്കലും ഇരുനില വീട് തൂത്തു തുടയ്ക്കലും കയ്യുമ്പോ തന്നെ നടു ഓടിയും ,, എന്നാലും കുത്തു വാക്കുകൾക്ക് ഒന്നും ഒരു കുറവും ഇല്ല താനും...., ബാപ്പയെ പട്ടിണിക്കിടാനും മരുന്ന് ഇല്ലാതെ വേദനിപ്പിക്കാനും എനിക്ക് റൂഹ് ഉള്ളിടത്തോളം കാലം കഴിയില്ല ... അവിടുന്ന് കിട്ടുന്ന ശമ്പളം ആണ് ഇപ്പോഴുള്ള ആകെ ജീവിത വരുമാനം .... അത് കൊണ്ട് ആര് കുത്തുവാക്ക് പറഞ്ഞാലും ഒരു ചെവിയിൽ കൂടി കേട്ട് മറു ചെവിയിൽ കൂടി വിടും സത്യം പറഞ്ഞ ചിലതൊക്കെ മനസ്സിൽ തട്ടി നോവിക്കും...,, ഇപ്പൊ എന്നെ കടന്നു പോയ ആൾ ആരെന്ന് അറിയണോ ?.. കൂട്ടുകാരെ , ഫസൽ എന്നാ പേര് അല്ലെങ്കിൽ വേണ്ട ആ കാലത്തിലേക്ക് നമുക്ക് പോവാം ഞാൻ ഒൻമ്പതാം ക്ലാസ്സിൽ പഠിക്കുന്ന കാലം... കൂട്ടുകാരി മിസിരിയയുടെ കൂടെ ആണ് സ്കൂളിൽ പോക്കും വരവും എല്ലാം ഡീ ഫസൽക്ക ഉണ്ട് നിന്നെ തന്നെ നോക്കുന്ന് .. അതിന് എനിക്കെന്താ ,, മിസിരിയയുടെ ആ കണ്ടെത്തൽ എനിക്ക് ഒട്ടും രസിച്ചില്ല ... എന്നാൽ ആ കണ്ടെത്തൽ അവൾക്ക് മാത്രമല്ല ആ കവലയിൽ

💬 Comments

View all comments