Chapter Title : പൂമഴ പെയ്ത തീരങ്ങൾ 1 [സ്പൾബർ]
സാറേ… “..
“ഓ… സെന്റിമൻസ്… എടാ ഹുസൈനേ… പണം എന്റെ അക്കൗണ്ടിലെത്തിയാ ഞാനൊപ്പിടും… ഇല്ലെങ്കിൽ നീ പോയിട്ട് നാളെ വാ… എനിക്കിവിടെ നൂറ് കൂട്ടം
പണിയുണ്ട്… “..
ഹുസൈൻ പല്ല് കടിച്ച് മനസിൽ പ്രാകിക്കൊണ്ട് ദേവദാസിന്റെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തു.. മൊബൈലിൽ മെസേജ് ടോൺ കേട്ട് ദേവദാസ് എടുത്ത് നോക്കി.. ഗ്രഹണി പിടിച്ച പിള്ളാർ ചക്കക്കൂട്ടാൻ കണ്ട പോലെ അയാൾ ആർത്തിയോടെ നോക്കി..ഒരു ലക്ഷം രൂപ.. അതിനിടക്ക് ബേങ്കിന്റെ വേറൊരു മെസേജ് വന്ന് കിടക്കുന്നത് കണ്ടെങ്കിലും അപ്പോ ദേവദാസ് അത് നോക്കിയില്ല..അയാൾ മൊബൈൽ മാറ്റി വെച്ച് ഹുസൈന്റെ ബില്ലിൽ ഒപ്പിട്ടു..
“കണ്ടോ… നിന്റെ കാര്യം നടന്നില്ലേ… ഇത്രയേ ഉള്ളൂ… നീ വിചാരിക്കും പോലെ ഞാനത്ര ദുഷ്ടനൊന്നുമല്ല ഹുസൈനേ…”..
ദേവദാസ് ആർത്തി പൂണ്ട ചിരിയോടെ ഒപ്പിട്ട ബില്ല് ഹുസൈന് കൊടുത്തു.. അവനതും വാങ്ങി യാത്രപോലും പറയാതെ പുറത്തേക്ക് പോയി..
“ഓ… അവന് പിടിച്ചില്ല… നിന്റെ തന്തയിൽ നിന്ന് വരെ പണം പിടുങ്ങാൻ എനിക്കറിയാടാ പുല്ലേ…”..
ദേവദാസ് മനസിൽ പറഞ്ഞ് അടുത്ത ഫയലെടുത്തു.. അതും നല്ലൊരു തുക അക്കൗണ്ടിൽ കയറാനുള്ളതാണെന്നറിഞ്ഞ് അയാളുടെ കണ്ണുകൾ തിളങ്ങി..
അപ്പോഴാണ് ബാങ്കിൽ നിന്നുള്ള മെസേജ് മൊബൈലിൽ വന്ന് കിടക്കുന്നത് അയാളോർത്തത്.. വേഗം മൊബൈലെടുത്ത് നോക്കിയ അയാൾ ഞെട്ടിപ്പോയി.. ഇരുപതിനായിരം രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചിരിക്കുന്നു… ആര്…!?..
പത്ത് മിനിറ്റ് മുമ്പാണ് ഈ പണം പിൻവലിച്ചതെന്ന് ദേവദാസിനെ അമ്പരപ്പിച്ചു…
തന്റെയും ഭാര്യയുടേയും പേരിലുള്ളതാണീ അക്കൗണ്ട്..എ ടി എം കാർഡ് ഭാര്യയുടെ കൈവശമാണ്.. ഇനി അവളെങ്ങാനും പൈസയെടുത്തോ.. ഹേയ്..അതൊരിക്കലുമുണ്ടാവില്ല.. താനറിയാതെ ഒരു രൂപ അവളെടുക്കില്ല..എടുത്താൽ അവൾ
💬 Comments
View all comments