Chapter Title : പൂമഴ പെയ്ത തീരങ്ങൾ 1 [സ്പൾബർ]
വിവരമറിയും.. അതുമല്ല, വെറും പത്ത് മിനിറ്റ് മുമ്പാണ് പണം പിൻവലിച്ചത്.. താനറിയാതെ അയൽപക്കത്തേക്ക് പോലും പോകാത്ത സുഷമയെങ്ങിനെ എ ടി എമ്മിൽ പോയി പൈസയെടുത്തു… ?.
ദേവദാസ് വേഗം ഫോണെടുത്ത് സുഷമക്ക് വിളിച്ചു..
“നീ എവിടെയാ….?”..
ഫോണെടുത്തതേ അയാൾ ചോദിച്ചു..
“ ഞാൻ വീട്ടിലുണ്ട്… എന്താ ഏട്ടാ… ?”.
“നീയിന്ന് പുറത്തെവിടെയെങ്കിലും പോയിരുന്നോ…?”..
“പുറത്തോ… ?..
ഞാനെന്തിനാ ഏട്ടാ പുറത്ത് പോവുന്നേ… ?”..
“ചോദിച്ചതിനുത്തരം പറയെടീ…”..
ദേവദാസ് കലി പൂണ്ടു..
“ഇല്ലേട്ടാ… ഞാനെങ്ങും പോയിട്ടില്ല… അല്ലെങ്കിലും ഏട്ടനോട് പറയാതെ ഞാനെങ്ങോട്ടെങ്കിലും പോകാറുണ്ടോ…?”..
“നമ്മുടെ എ ടി എം കാർഡ് നിന്റെ കയ്യിൽ തന്നെയല്ലേ… ?”..
“അതേ ഏട്ടാ… അലമാരയിലുണ്ട്… “..
“വേഗം പോയി നോക്കെടീ… “..
അയാൾ ഫോണിലൂടെ അലറി.. സുഷമ ബെഡ്റൂമിലേക്കോടി..
“ഉണ്ടേട്ടാ… അതെന്റെ ബാഗിൽ തന്നെയുണ്ട്…”..
“എടീ… പത്ത് മിനിറ്റ് മുമ്പ് നമ്മുടെ അക്കൗണ്ടിൽ നിന്ന് ഇരുപതിനായിരം രൂപ പിൻവലിച്ചിട്ടുണ്ട്… നിന്റെ കയ്യിലല്ലേ കാർഡ്…നീയറിയാതെ എങ്ങിനെ ആ പൈസ പിൻവലിച്ചു… ?”..
“ഈശ്വരാ… ഇരുപതിനായിരം രൂപയോ… ?.. എനിക്കറിയില്ല എട്ടാ… കാർഡ് എന്റെ കയ്യിലുണ്ട്… ഞാൻ പുറത്തേക്ക് പോയിട്ടുമില്ല… പിന്നെങ്ങിനെയാ ഏട്ടാ… ?”..
“ അതൊന്നുമെനിക്കറിയില്ല… നീ ഫോൺ വെക്ക്… ഞാൻ ബാങ്കിലേക്കൊന്ന് വിളിച്ച് ചോദിക്കട്ടെ…”..
ദേവദാസ് കലിയോടെ ഫോൺ കട്ടാക്കി ബാങ്കിലെ കാഷ്യറും അയാളുടെ സുഹൃത്തുമായ ജോർജിന് വിളിച്ചു..
അവനോട് കാര്യങ്ങളൊക്കെ പറഞ്ഞപ്പോ ഇപ്പോ തിരിച്ച് വിളിക്കാന്ന് പറഞ്ഞു.. ദേവദാസിന് ഇരിപ്പുറച്ചില്ല.. ഇരുപതിനായിരം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്..എങ്ങിനെ… ?.
ആരെടുത്തു… ?..
ഒരു രൂപ വെറുതെ കളയാത്ത ദേവദാസിന് ഇരുപതിനായിരം നഷ്ടപ്പെട്ടത് സഹിക്കാനായില്ല.. ജോർജിന്റെ
💬 Comments
View all comments