0%

Chapter Title : പൂമഴ പെയ്ത തീരങ്ങൾ 1 [സ്പൾബർ]

Author : Spulber Read All Parts 25.9K

വിളിക്കായി അയാൾ അക്ഷമനായി കാത്തിരുന്നു..

പത്ത് മിനിറ്റ് കഴിഞ്ഞാണ് ജോർജ് തിരിച്ച് വിളിച്ചത്.. കാർഡുപയോഗിച്ച് ടൗണിൽ തന്നെയുളള ഒരു എ ടി എമ്മിൽ നിന്നാണ് പണം പിൻവലിച്ചതെന്നാണ് ജോർജ് പറഞ്ഞ വിവരം.. ഇത്തരം തടിപ്പുകൾ ഇപ്പോൾ വ്യാപകമായി നടക്കുന്നുണ്ടെന്നും, വേണേൽ അക്കൗണ്ട് ബ്ലോക് ചെയ്യാമെന്നും ജോർജ് പറഞ്ഞു..

ഞാൻ തിരിച്ച് വിളിക്കാം എന്ന് പറഞ്ഞ് ദേവദാസ് വേഗം കാറുമെടുത്ത് വീട്ടിലേക്ക് പോയി..

“ആ കാർഡിങ്ങെടുക്ക്… “..

വീട്ടിലേക്ക് കയറിച്ചെന്ന ദേവദാസ് ഭാര്യയോട് പറഞ്ഞു.. സുഷമ കാർഡെടുത്ത് കൊടുത്തു.. അയാളത് തിരിച്ചും മറിച്ചും നോക്കി..

“സത്യം പറ… നീയെന്തിനാ എന്നോട് ചോദിക്കാതെ പൈസയെടുത്തത്… ?”..

കത്തുന്ന കണ്ണുകളുമായി അയാൾ മുരണ്ടു..

“ഏട്ടനിതെന്താ പറയുന്നത്… ?.

ഞാൻ പൈസ എടുത്തെന്നോ… ?..

എനിക്കെന്തിനാ പൈസ… ?..

അല്ലെങ്കിലും ഏട്ടനറിയാതെ ഞാൻ പൈസയെടുക്കോ…?”..

“എന്നാ ഇരുപതിനായിരം രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്…

ഈ കാർഡുപയോഗിച്ച് ടൗണിലെ എ ടി എമ്മിൽ നിന്നാ പണമെടുത്തത്… നിന്റെ കയ്യിലല്ലേ കാർഡ്… നീയറിയാതെ എങ്ങിനെ ആ പണം പിൻവലിച്ചു…?”..

“ഇല്ല… ഈ കാർഡുപയോഗിച്ച് പണം പിൻവലിച്ചിട്ടില്ല… ഇത് അലമാരക്കുള്ളിൽ ബാഗിലാ വെച്ചത്…”..

ദേവദാസ് തളർച്ചയോടെ കസേരയിലേക്കിരുന്നു.. അയാൾക്കൊന്നും മനസിലായില്ല.. തന്റെ പണം നഷ്ടപ്പെട്ടിട്ടുണ്ട്..അതും എ ടി എം കാർഡുപയോഗിച്ച് പിൻവലിച്ചതാണ്.. പക്ഷേ,ആ സമയം കാർഡ് ഇവിടെ അലമാരക്കുള്ളിൽ ഭദ്രമായുണ്ട്… സുഷമായാണേൽ പുറത്ത് പോയിട്ടുമില്ല..

പിന്നെങ്ങിനെ… ?..

“രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഇവിടെ ആരേലും വന്നിരുന്നോ… ?”..

ആരെങ്കിലും കാർഡ് മോഷ്ടിച്ചതാണോ എന്നറിയാനായി അയാൾ ചോദിച്ചു..

“ ഇല്ലേട്ടാ… എന്തേ അങ്ങിനെ ചോദിച്ചത്… ?”..

“അല്ലാ… ആരെങ്കിലും

💬 Comments

View all comments