Chapter Title : പൂമഴ പെയ്ത തീരങ്ങൾ 1 [സ്പൾബർ]
നമ്മുടെ കാർഡ് എടുത്തോണ്ട് പോയതാണെങ്കിലോ…?”..
“ഇല്ലേട്ടാ… ഒരാളും ഇവിടെ വന്നിട്ടില്ല… ഇനി ആരേലും കാർഡെടുത്താ തന്നെ പിൻ നമ്പർ നമുക്ക് രണ്ട് പേർക്കുമല്ലേ അറിയൂ… പിന്നെങ്ങിനെയാ…?”..
“ ഈശ്വരാ… എന്റെ ഇരുപതിനായിരം രൂപ…”..
ദേവദാസ് തലക്ക് കൈ കൊടുത്ത് നിരാശയോടെ ഇരുന്നു..
“ഏട്ടാ… നമുക്ക് പോലീസിൽ പരാതി കൊടുത്താലോ… ?”..
“ഉം…തൽക്കാലം ഇതാരോടും പറയണ്ട… ഞാനൊന്നന്വോഷിക്കട്ടെ…
ഇത് ഏത് അക്കൗണ്ടാണെന്ന് നിനക്കറിയാലോ… ?. പോലീസിലൊക്കെ പറഞ്ഞാ പൊല്ലാപ്പാവും… ഈ പണത്തിന്റെ സോഴ്സൊക്കെ ബോധിപ്പിക്കേണ്ടിവരും… ഞാനേതായാലും ജോർജിനെ കണ്ടൊന്ന് സംസാരിക്കട്ടെ…”..
ദേവദാസ് തിരിച്ച് ഓഫീസിലേക്ക് തന്നെ പോയി.. തൽക്കാലം ഇത് പ്രശ്നമാക്കേണ്ട എന്നാണ് അയാൾ തീരുമാനിച്ചത്.. കണക്കിൽ പെടാത്ത പൈസയാണ് ആ അക്കൗണ്ടിലുള്ളത്.. അതിനെ കുറിച്ച് അന്വോഷണം വന്നാൽ താൻ പെട്ട് പോകും..അല്ലെങ്കിലേ ചില കോൺട്രാക്ടർമാർ തന്നെ കുടുക്കാനായി നടക്കുന്നുണ്ടെന്ന് തനിക്കറിയാം.. അവരുടെ ചെവിയിൽ ഇതെത്തിയാ അവിരിതേറ്റെടുക്കും.. തന്നെ പൂട്ടുകയും ചെയ്യും..അത് കൊണ്ട് തൽക്കാലം പോലീസിൽ പറയാതെ സ്വന്തമായി ഒരന്വോഷണം നടത്താം..
ഓഫീസിലെത്തിയ ദേവദാസ് വീണ്ടും ജോർജിനെ വിളിച്ചു..ആ പൈസയെടുക്കുന്ന സമയത്തെ സിസി ടി വി വിഷ്വൽ കിട്ടുമോന്നാണ് ദേവദാസിനറിയേണ്ടത്..എന്നാൽ പണമെടുത്തത് ആരാണെന്ന് അറിയാൻ പറ്റും.. പോലീസിൽ പരാതി കൊടുത്താൽ അവരിടപെട്ട് വിഷ്വൽ സംഘടിപ്പിക്കാൻ പറ്റും.. അല്ലാതെ ഒരു കസ്റ്റമർക്ക് അത് കിട്ടാൻ പാടാണെന്നാണ് ജോർജ് പറഞ്ഞത്..
“ഇല്ല ജോർജേ…തൽക്കാലം പോലീസിൽ പരാതിപ്പെടാൻ പറ്റില്ല… നിനക്കറിയാലോ ആ അക്കൗണ്ട് ഏതാന്ന്… ?..ഏതായാലും നീയൊന്ന് ശ്രമിക്ക്… “..
“ ഉം… ഞാനൊന്ന് നോക്കട്ടെ…”..
തൽക്കാലം അടങ്ങാൻ ദേവദാസ് തീരുമാനിച്ചു..ഇരുപതിനായിരം രൂപ പോയത് സഹിക്കാനാവില്ലെങ്കിലും ഇതൊരു പ്രശ്നമാക്കിയാൽ ചെലപ്പോ താൻ കുടുങ്ങുമെന്ന്
💬 Comments
View all comments