0%

Chapter Title : പൂമഴ പെയ്ത തീരങ്ങൾ 1 [സ്പൾബർ]

Author : Spulber Read All Parts 26K

ദേവാ… എന്തായാലും പണമെടുത്തത് ഈ ബാബുരാജാണ്… അവന് കാർഡ് കൊടുത്തത് നിന്റെ ഭാര്യയും… ആ രണ്ട് കാര്യവും നമുക്കുറപ്പാണ്… ഇനി നമുക്കറിയേണ്ടത് അവർ തമ്മിലുള്ള ബന്ധമാണ്… സുഷമയുടെ ആവശ്യത്തിനാണ് പണമെടുത്തതെങ്കിൽ അതെന്തിന്… ?.

അതല്ല, അവന്റെ ആവശ്യത്തിനാണെങ്കിൽ അത്രയും തുക നിന്നോട് ചോദിക്കാതെ അവന് കൊടുക്കാൻ അവർ തമ്മിൽ എന്താണ് ബന്ധം… ?.

ഇത് രണ്ടും നമുക്കറിയണം… ഇതറിയാതെ ഒന്നും നീ ചാടിക്കേറി ചെയ്യരുത്…”..

ദേവദാസ് വിക്ഷുബ്ദമായ മനസോടെ തലയാട്ടി..

“ഇനി ചെയ്യേണ്ടത് ഞാൻ പറഞ്ഞ് തരാം… വളരെ സമാധാനപരമായി, സുഷമക്കൊരു സംശയവും തോന്നാതെ അവളെന്തിനാണ് പൈസയെടുത്തതെന്ന് നീ അന്വോഷിക്കണം… അവളുടെ വീട്ടിൽ അഛനോ,ആങ്ങളമാർക്കോ പൈസക്കെന്തേലും ആവശ്യം വന്നിരുന്നോ എന്നും അറിയണം..

ചെലപ്പോ നിന്നോട് പറയാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് നിന്നോട് ചോദിക്കാതെ അവർക്കെടുത്ത് കൊടുത്തതാവാം…”..

ജോർജ് പറയുന്നത് കേൾക്കുന്നുണ്ടെങ്കിലും ദേവദാസിന്റെ മനസിൽ പിഴുത് മാറ്റാനാവാത്തവിധം സംശയത്തിന്റെ വിത്ത് മുള പൊട്ടിയിരുന്നു..

“വേറെയും കാര്യങ്ങളന്വേഷിക്കാം… സുഷമക്ക് ആവശ്യമുള്ളതും,എന്നാൽ നിന്നോട് പറഞ്ഞാൽ സമ്മതിക്കാത്തതുമായ എന്തേലും വീട്ട് സാധനങ്ങൾ അവൾ വാങ്ങിയിട്ടുണ്ടോന്ന് ശ്രദ്ധിക്കണം… ചെലപ്പോ വല്ല പട്ട് സാരിയോ, ചെറിയ എന്തേലും ഓർണമെൻസോ ഒക്കെയാവാം… അത് നീയൊന്ന് നോക്കണം…”..

“ഈ പറഞ്ഞതൊന്നുമല്ലെങ്കിൽ… പിന്നെ നീ അന്വോഷിക്കേണ്ടത് ഈ ബാബുരാജുമായി സുഷമക്കുള്ള ബന്ധമാണ്… അത് ഏത് രൂപത്തിലുള്ള ബന്ധമാണെന്ന് അന്വോഷിച്ച് കണ്ടെത്തണം… ഒരു സ്ത്രീയും പുരുഷനും സൗഹൃദത്തിലാവുന്നത് എല്ലാം നമ്മളുദ്ദേശിച്ച രീതിയിലായിരിക്കണമെന്നില്ല…

ഒരു പക്ഷേ അവനെന്തേലും ആവശ്യം വന്നപ്പോ സുഷമ കടമായി കൊടുത്തതാവാനും മതി…”..

ആളിക്കത്തുന്ന തീയിലേക്ക് വെള്ളമൊഴിക്കുന്നത് പോലെയാണ് ജോർജ് വിഷയം കൈകാര്യം ചെയ്തത്..എന്നാലും ജോർജിന്റെ മനസിലും ചില സംശയങ്ങളുണ്ടായിരുന്നു.. സ്വന്തം

💬 Comments

View all comments