0%

Chapter Title : പൂമഴ പെയ്ത തീരങ്ങൾ 1 [സ്പൾബർ]

Author : Spulber Read All Parts 26K

അച്ചൻ മരിക്കാൻ കിടക്കുകയാണെങ്കിലും സുഷമ ആ അക്കൗണ്ടിൽ ഒരു രൂപ എടുക്കില്ലെന്ന് ജോർജിനും നന്നായി അറിയാം.. രണ്ട് ദിവസത്തെ മാത്രം പരിചയമുള്ള ബാബുരാജിന് അവൾ നാൽപതിനായിരം രൂപയെന്ന വലിയ തുക കൊടുക്കണമെങ്കിൽ അവർ തമ്മിലുള്ള ബന്ധം വെറും സൗഹൃദമല്ല..ആ ബന്ധം ആഴത്തിലുള്ളതാണ്..

അവളൊരിക്കലും അവന് കടം കൊടുത്തതല്ല.. കാരണം ആദ്യം കൊടുത്തത് ഇരുപതിനായിരം രൂപയാണ്.. കുറച്ച് ദിവസം കഴിഞ്ഞ്

പിന്നെയും ഇരുപതിനായിരം.. ഒരിക്കൽ കടം കൊടുത്ത പൈസ തിരിച്ച് കിട്ടിയിട്ടല്ലേ ആരായാലും പിന്നെ കടംകൊടുക്കൂ..

ഇതതൊന്നുമല്ല.. സുഷമയുടെ കള്ളക്കാമുകനാണ് ഈ ബാബുരാജ്.. അവിടെ വർക്കിന് വന്നപ്പോഴല്ല അവർ പരിചയപ്പെട്ടത്.. അതിന് മുമ്പേ അവർക്ക് പരസ്പരമറിയാം… അരുതാത്ത ബന്ധം തന്നെയാണ് അവർ തമ്മിൽ.. വീട്ടിലേക്ക് വർക്കിന്റെ ആവശ്യം പറഞ്ഞ് അവനെ വരുത്തിയത് പോലും സുഷമയുടെ ബുദ്ധിയാവാം..അവനൊരാവശ്യം പറഞ്ഞപ്പോ

അവൾ മുന്നും പിന്നും നോക്കാതെ പിൻ നമ്പറും പറഞ്ഞ് കൊടുത്ത് കാർഡ് അവന് കൊടുത്തു..അവൻ സൂത്രശാലിയാണ്… അത് കൊണ്ടാണ് രണ്ടാമതും അവൻ പൈസയെടുത്തത്..

സുഷമയും ബുദ്ധിമതിയാണ്.. ഈ അക്കൗണ്ടിൽ നിന്ന് പൈസ പോയാൽ ദേവദാസ് തന്നെ ചോദ്യം ചെയ്യുമെങ്കിലും പോലീസിൽ പരാതിയൊന്നും കൊടുക്കില്ലെന്ന് അവൾക്കറിയാം..കാരണം കൈകൂലിപ്പണം മാത്രം വരുന്ന അക്കൗണ്ടാണിത്.. അവൾ വിചാരിച്ചത് ശരിയുമായി.. പോലീസിൽ പരാതിപ്പെടാൻ ദേവദാസിന് കഴിയില്ല.. സുഷമയോട് അവൻ ചോദിച്ചതുമാണ്..ഇല്ലെന്നവൾ തറപ്പിച്ച് പറയുകയും ചെയ്തു..

“നമുക്കിറങ്ങാം ദേവാ… നീ വീട്ടിൽ പോയി പ്രശ്നമൊന്നുമുണ്ടാക്കരുത്… അവളോടൊന്നും തുറന്ന് ചോദിക്കുകയും ചെയ്യരുത്… എല്ലാം നമുക്ക് സമാധാനപരമായി പരിഹരിക്കാം…”..

ആത്മാർത്ഥ സുഹൃത്തിനെ തനിക്കാവുമ്പോലെ സമാധാനിപ്പിച്ച് ജോർജ്, ദേവദാസിനെയും കൊണ്ട് ബാറിൽ നിന്നിറങ്ങി.. വീട്ടിലേക്ക് കാറോടിക്കുമ്പോൾ ദേവദാസ് പൊട്ടിത്തെറിക്കാൻ പാകത്തിലായിരുന്നു.. സുഷമ

💬 Comments

View all comments