0%

Chapter Title : പൂമഴ പെയ്ത തീരങ്ങൾ 1 [സ്പൾബർ]

Author : Spulber Read All Parts 25.9K

വിവരമറിയും… “..

“ഒരു സംശയം ഞാൻ പറയാം…

രണ്ട് പ്രാവശ്യമായി ഇരുപതിനായിരം രൂപ വീതം പിൻവലിച്ചത് ഒരേ എ ടി എമ്മിൽ നിന്നാണ്… ഇതൊരു തട്ടിപ്പാണെങ്കിൽ ഒരിക്കലും അങ്ങിനെ സംഭവിക്കാൻ സാധ്യതയില്ല… ഒരിക്കൽ ഒരു എ ടി എമ്മിൽ നിന്ന് പണം പിൻവലിച്ചാൽ ചുരുങ്ങിയത് ഒരു നൂറ് കിലോമീറ്റർ അപ്പുറത്ത് പോയേ പിന്നെ പൈസയെടുക്കൂ.. ചിലപ്പോ അടുത്ത സ്റ്റേറ്റിലെത്താനും സാധ്യതയുണ്ട്… അങ്ങിനെയൊക്കെയാണ് ഇത് വരെ കണ്ടിട്ടുള്ളത്…”..

“ അപ്പോ നീ പറഞ്ഞ് വരുന്നത്… ?”..

“എനിക്ക് മനസിലായത് ഞാൻ പറയാം… ഒന്നുകിൽ സുഷമയാണ് ഈ പണമെടുത്തത്… അവൾ പുറത്തേക്ക് പോയിട്ടില്ലെന്ന് നീ തറപ്പിച്ച് പറയുന്ന സ്ഥിതിക്ക് അവൾക്ക് വേണ്ടി മറ്റൊരാൾ… എന്തായാലും നിന്റെ ഒറിജിനൽ കാർഡ് ഉപയോഗിച്ചാണ് ഈ പണം പിൻവലിച്ചത് എന്ന് തന്നെയാണ് എന്റെ നിഗമനം…”..

ദേവദാസ് പകപ്പോടെ ജോർജിനെ നോക്കി..

“മറ്റൊരാളോ…?”..

ദേവദാസിന്റെ ശബ്ദം വിറച്ചിരുന്നു..

“എന്ന് ഞാൻ തീർത്ത് പറഞ്ഞില്ല…”..

ജോർജ് ഓരോ പെഗ്ഗ് കൂടി ഗ്ലാസിലേക്ക് വീഴ്ത്തി.. ദേവദാസ് അതെടുത്ത് അങ്ങിനെത്തന്നെ വായിലേക്കൊഴിച്ചു.. അയാളുടെ ഉള്ളിൽ കനൽ പുകഞ്ഞ് തുടങ്ങിയിരുന്നു..

“ഞാനൊരു സംഭവം പറയാം… അഞ്ചാറ് മാസം മുമ്പ് നമ്മുടെ ബാങ്കിൽ തന്നെ നടന്നതാ…”..

ജോർജ് ഒരു സിപ്പെടുത്ത് ഗ്ലാസ് താഴെ വെച്ചു..

“ ഒരു എൻ ആർ ഐ കസ്റ്റമറുണ്ടായിരുന്നു… അയാൾ വിദേശത്തും ഭാര്യ നാട്ടിലും… അക്കൗണ്ടിൽ തരക്കേടില്ലാത്ത പണമുണ്ട്… വീട്ടാവശ്യത്തിനൊക്കെ ഭാര്യ തന്നെയാണ് എ ടി എമ്മിൽ നിന്ന് പണമെടുക്കുന്നത്… ഒരിക്കൽ അൻപതിനായിരം രൂപ അതിൽ നിന്നും നഷ്ടപ്പെട്ടു… അയാൾ ബാങ്കിലേക്ക് വിളിച്ച് കാര്യം തിരക്കി… എ ടി

💬 Comments

View all comments