Chapter Title : പൂമഴ പെയ്ത തീരങ്ങൾ 1 [സ്പൾബർ]
എമ്മിൽ നിന്നാണ് പണമെടുത്തതെന്ന് മനസിലായി… ഭാര്യ എടുത്തിട്ടില്ലെന്നും പറയുന്നു…അയാൾ ഭാര്യയെ നന്നായിട്ടൊന്ന് കുടഞ്ഞു…”..
ജോർജ് ഗ്ലാസിൽ ബാക്കിയുണ്ടായിരുന്നത് കുടിച്ചു.. ദേവദാസ് പൊട്ടിത്തെറിക്കാൻ പാകത്തിലാണ് ഇരിക്കുന്നത്…അയാൾ കുടിച്ചതൊക്കെയും ആവിയായിപ്പോയിരുന്നു..
“ ഇവിടെ അതാണ് സംഭവിച്ചതെന്നല്ല ഞാൻ പറയുന്നത്… എന്നാലും ഒരു സാധ്യതയുണ്ട്…കുറേ ചോദിച്ചപ്പോ
ഭാര്യ സത്യം പറഞ്ഞു… അവൾക്കൊരു കാമുകനുണ്ട്… അവന്റെ ആവശ്യത്തിന് അവൾ അൻപതിനായിരം രൂപ എടുത്ത് കൊടുത്തതാണ്… “..
ഇരുപത് വർഷത്തെ ദാമ്പത്യത്തിനിടക്ക് ആദ്യമായി ദേവദാസിന്റെ മനസിൽ സംശയത്തിന്റെ വിത്ത് വീണു..
“ഇവിടെ സുഷമയെ നമുക്കറിയാലോ…
അവളങ്ങിനെയൊന്നും ചെയ്യില്ല… എന്നാലും അവളറിയാതെ ഈ പൈസ പോയിട്ടില്ലെന്നാ എനിക്ക്
തോന്നുന്നത്… “..
ദേവദാസ് ഒന്നും മിണ്ടിയില്ല..അയാളുടെ ഉള്ളിൽ വീണ സംശയത്തിന്റെ കനൽ ആളിത്തുടങ്ങിയിരുന്നു.. പിന്നൊന്നും ദേവദാസ് മിണ്ടിയില്ല.. ഗ്ലാസിൽ ബാക്കിയുണ്ടായിരുത് വായിലേക്ക് കമിഴ്ത്തി അയാൾ എണീറ്റു..പോക്കറ്റിൽ നിന്ന് കുറച്ച് പൈസയെടുത്ത് ടേബിളിൽ വെച്ച് ജോർജിനോട് യാത്ര പോലും പറയാതെ അയാൾ പുറത്തേക്ക് പോയി.. വീട്ടിലേക്ക് കാറോടിക്കുമ്പോൾ തന്റെ മനസിലെ വികാരമെന്തെന്ന് അയാൾക്ക് തന്നെ മനസിലായില്ല..
✍️… കാർ കൊണ്ട് ചെന്ന് പോർച്ചിൽ നിർത്തിയിട്ടും ദേവദാസ് ഇറങ്ങിയില്ല..അയാൾ വണ്ടിയിൽ തന്നെ ഇരുന്നു.. കാറ് വരുന്നത് കണ്ട് വാതിൽ തുറന്ന് കാത്ത് നിന്ന സുഷമ, കുറച്ച് നേരമായിട്ടും ഭർത്താവിനെ കാണാഞ്ഞ് പോർച്ചിലേക്കിറങ്ങിച്ചെന്നു.. ഡ്രൈവിംഗ് സീറ്റിൽ തന്നെ ദേവദാസ് ഇരിക്കുന്നത് കണ്ട് അവൾക്ക് കാര്യം മനസിലായി..
“എത്രവട്ടം പറഞ്ഞതാ എട്ടാ കുടിച്ചിട്ട് വണ്ടിയോടിക്കരുതെന്ന്… ഇറങ്ങിങ്ങോട്ട്…”..
ഭർത്താവ് മദ്യപിച്ച് ലക്ക്കെട്ടതാണെന്നാണ് സുഷമ കരുതിയത്..അയാളത് തിരുത്താനും പോയില്ല.. ഇങ്ങിനെ അടിച്ച് കിണ്ടിയായി അയാൾ ഇടക്ക് വരാറുണ്ട്.. സുഷമ അയാളെ താങ്ങിപ്പിടിച്ച് അകത്തേക്ക് കൊണ്ടുപോയി.. അയാൾ
💬 Comments
View all comments