Chapter Title : പൂർമാതളം പൂത്ത കാലം [കൊമ്പൻ]
ബാഗുമെടുത്തു പുറത്തിറങ്ങീതും, അച്ഛൻ ദേ വൊൽക്‌സ്വാഗൺ ജെറ്റയിൽ ബസ്റ്റാൻഡിന്റെ അടുത്ത് തന്നെയുണ്ട്. സിഗരറ്റ് സ്റ്റൈൽ ആയിട്ട് വലിച്ചു പുക വിടുന്നുണ്ട് ആശാൻ.
നകുലിനു വലിക്കണം എന്നൊക്കെയുണ്ട് ഉള്ളിൽ. പക്ഷെ തുടങ്ങാം ന്നു വെച്ചാൽ നിമിഷ സമ്മതിക്കില്ല. അവളോട് ചെയ്ത പ്രോമിസ് അവൾ അടുത്തില്ലെങ്കിൽ പോലും തെറ്റിക്കാനാവാന് തോന്നാറില്ല.
“ഈ ബസിനു എത്രയാടാ ചാർജൊക്കെ!”
“2000 ആവും അച്ഛാ.”
“കൂടുതലാണോ?”
“ഹേ ഓണം വിഷു വെക്കേഷൻ ആവുമ്പൊ ഇതിലും കൂടും.”
“കേറിക്കോ, പോകാം.”
“ഞാൻ ഓടിക്കട്ടെ.”
“വേണ്ട വേണ്ട, ഇന്നിപ്പോ സാർ വേഗം കേറാൻ നോക്ക്”
“കേറിയല്ലോ.”
നകുൽ ബാഗ് പിൻസീറ്റിലേക്കിട്ട് മുന്നിലായി ഇരുന്നു.
“ഡെൽഹീന് ചെറിയച്ഛനും പിള്ളേരുമൊക്ക എത്തീട്ടുണ്ടോ?”
“ഉണ്ടെടാ അവരെയെത്തിയിട്ട് രണ്ടു മൂന്നു ദിവസമായി”
വീട്ടിലെത്തിയപ്പോഴും നിമിഷയെ അവൻ കണ്ടതേയില്ല. വല്യച്ഛന്റെ വീട്ടിൽ നിന്നും ജീപ്പിലാണ് ചിങ്ങം ചിറ പോകുന്നത്. ആയതിനാൽ അവളും അമ്മയും കുളിച്ച ശേഷം അവിടെ ചെന്നുകാണും.
നകുൽ വേഗം കുളിച്ചശേഷം ബ്രെക്ഫാസ്റ് കഴിക്കാനായി വല്യച്ചന്റ്റെ വീട്ടിലേക്ക് നടന്നു. വേഷം മുണ്ടും ഷർട്ടുമായിരുന്നു. അവന്റെ മുണ്ടും ഷർട്ടും അമ്മയൊരുപാട് നിർബന്ധിച്ചപ്പോൾ നിമിഷയായിരുന്നു അയൺ ചെയ്തുകൊടുത്തതും.
പട്ടു പാവാടയിൽ ആയിരുന്നു പെൺ പട മുഴുവനും! വല്യച്ഛന്റെ രണ്ടു പെൺമക്കൾ അനന്തികയും അപർണ്ണയും, ചെറിയച്ഛന്റെ ഇളയ മകൾ മിഥുവും എല്ലാരും.
“നീയിപ്പോഴാണോ വരുന്നേ”
“ആ ഇപ്പൊ വീടെത്തി കുളിച്ചു ഇങ്ങോട്ടേക്കിറങ്ങി”
വലിയ മുറ്റത്തു വിശാലമായി കിടക്കുന്ന മൂന്നു ജീപ്പുകളിലേക്ക് ഓരോരുത്തരും കേറുമ്പോ നകുൽ നിമിഷയെ നോക്കി കൊണ്ടിരുന്നു.
കരികൂവള മിഴികൾ. അൽപ്പം മലർന്ന കീഴ്ച്ചുണ്ട് അടങ്ങുന്ന ചുവന്നു തുടുത്ത അധരങ്ങൾ. കോഴിമുട്ടയുടെ ആകൃതിയിലുള്ള മുഖം, ഇടതൂർന്ന
💬 Comments
View all comments