Chapter Title : പൂര്‍ണേന്ദു 2 [Daada]
എല്ലാം നല്ല മീനിംഗ്ഫുള്‍ ആര്‍ട്ടുകള്‍..?! ''
'' ഞാനീയിടെയാ കണ്ടത് ഇതെല്ലാം..?! ''
'' എക്സിബിഷന്‍ വല്ലോം ചെയ്തിട്ടുണ്ടോ..?! ''
'' ഉണ്ടെങ്കില്‍ എനിക്കിതില്‍ ചിലത് വാങ്ങണമെന്ന് ഐഡിയ ഉണ്ട്..?! ''
'' റിപ്ലേ വേഗം തരുമല്ലോ അല്ലേ..?! ''
അത്രയും മെസേജുകള്‍ വായിച്ചിട്ട് വീണ്ടും ഒന്നു കൂടിയാ മെസേജുകള്‍ വായിക്കവേ., ആദിത്യന്‍റെ മനസ്സില്‍ പലതും വിരിഞ്ഞു.
അയച്ചതൊരു മിഡില്‍ ഏജ്ഡ് ലേഡിയാണ്., ആള്‍ക്ക് തന്നെ കാണണമെന്നുണ്ട്., പരിചയപ്പെടണമെന്നുണ്ട്. കുറച്ചു കാലത്തോളം കൃഷ്ണയെന്ന ആര്‍ട്ടിസ്റ്റിന്‍റെ ആരാധകരെ കാണുകയും അവരുടെ വികാര വിചാരങ്ങള്‍ മെസേജിലൂടെ മനസ്സിലാക്കുകയും ചെയ്ത ആദിത്യന് പെട്ടെന്ന് തന്നെ പലരുടെയും മെസേജുകളില്‍ ഒളിഞ്ഞിരിക്കുന്ന വികാരം മനസ്സിലാക്കാന്‍ കഴിയും.
അയച്ച ആളുടെ ഐഡി നോക്കിയ ആദിത്യനില്‍ കുസൃതി നിറഞ്ഞു.
Moonvine എന്നാണ് ഐഡിയുടെ പേര്.
പുതിയതായി ഉണ്ടാക്കിയ ഫേക്ക് ഐഡി.
അതും തന്നെ മാത്രമേ ഫോളോ ചെയ്തിട്ടുള്ളു.
അപ്പോ തന്നോട് സംസാരിക്കാന്‍ വേണ്ടീട്ടുണ്ടാക്കിയ ഐഡി.
അപ്പോ അങ്ങോട്ട് സംസാരിക്കേണ്ടതല്ലേ അതിന്‍റെ മര്യാദ.
ചിരിയോടെ കമഴ്ന്നു കിടന്നു കൊണ്ട് ആദിത്യന്‍ ടൈപ്പ് ചെയ്യാന്‍ തുടങ്ങി.
#####
'' വന്നോണ്ടിരിക്കുവാടീ..?! ''
ഓട്ടോയിലിരുന്ന് അശ്വതിയോട് മറുപടി പറഞ്ഞ് ഫോണ്‍ കട്ടാക്കിയ പൂര്‍ണേന്ദു., കൃഷ്ണയുടെ മെസേജ് വായിക്കുകയായിരുന്നു. ജോലി കഴിഞ്ഞു വന്നിട്ട് അശ്വതിയുടെ വീട്ടിലേക്ക് പോകാനൊരുങ്ങവേ കൃഷ്ണയുടെ മെസേജ് കണ്ടില്ലായിരുന്നു. ഇപ്പോഴാണ് കാണുന്നത്. അപ്പോഴാ അവളുടെ ഒരു കോള്‍.
'' എക്സിബിഷന്‍ ഒന്നും ചെയ്തിട്ടില്ല., ഇതൊക്കെ ഒരു നേരം പോക്കിനു വരയ്ക്കുന്നതാ..?! ''
'' നേരംപോക്കിനു വരയ്ക്കുമ്പോള്‍ ഇങ്ങനെയാണേല്‍ ശരിക്കും മനസ്സിരുത്തി വരച്ചാലോ..?! ''
മറുപടി ടൈപ്പ് ചെയ്തിട്ട് ചിരിയോടെ റോഡിലേക്ക്
💬 Comments
View all comments