Chapter Title : പൂര്‍ണേന്ദു 2 [Daada]
നോക്കവേ., കൃഷ്ണയുടെ റിപ്ലേ വന്നു.
'' ഉം.., നല്ലൊരു മോഡലിനെ കിട്ടിയാല്‍ നോക്കാം..?! ''
റിപ്ലേ കണ്ടതും., പൂര്‍ണേന്ദുവിന്‍റെ ചിറിയൊന്നു കോടി.
അയ്യടാ., മോഡലിനെ നോക്കിയിരിക്കുവാ..?!
'' അതൊന്നും വേണ്ടെന്നേ., ഇപ്പോഴുള്ളത് പോലെ ചെയ്താലും താങ്കള്‍ക്ക് പറ്റും..?! ''
മൂണ്‍വൈനിന്‍റെ മെസേജു കണ്ട ആദിത്യന്‍ ഊറി ചിരിച്ചു കൊണ്ട് ബാല്‍ക്കണിയിലേക്ക് നടന്നു. തന്‍റെ ബര്‍ത്ത്ഡേ ആയിട്ട് അമ്മയുടെയും തന്‍റെയും പരിചയക്കാര്‍ കുറച്ചു പേര്‍ വീട്ടിലുണ്ട്. അവര്‍ക്കിടയില്‍ നിന്ന് ചാറ്റാന്‍ പറ്റില്ലെന്നുള്ളത് കൊണ്ടാണ് ആദിത്യന്‍ ബാല്‍ക്കണിയില്‍ വന്നത്.
അപ്പോ മൂണ്‍വൈനിനു പ്രണയത്തിന്‍റെ ഭാവമാണ്., കൊള്ളാം..?!
റിപ്ലേ ടൈപ്പ് ചെയ്യാനെടുക്കവേ താഴെ ഓട്ടോ വന്നു നില്‍ക്കുന്നത് കണ്ട ആദിത്യന്‍.,
അതില്‍ നിന്നുമിറങ്ങുന്ന പൂര്‍ണേന്ദുവിനെ കണ്ടു.
പീച്ച് കളര്‍ ചുരിദാറണിഞ്ഞ് കൈയ്യിലൊരു ഗിഫ്റ്റുമായി ഗേറ്റു തുറന്നു വരുന്ന പൂര്‍ണേന്ദുവിനെ കണ്ടതും.,
'' ഹലോ ഇന്ദുവാന്‍റീ..?! ''
ആദിത്യന്‍ നീട്ടി വിളിച്ചു.
വിളി കേട്ട് തലയുയര്‍ത്തി നോക്കിയ പൂര്‍ണേന്ദു ചിരിയോടെ.,
'' ആഹാ., ബര്‍ത്ത്ഡേക്കാരന്‍ കൊമ്പത്താണോ താഴെ വാ..?! ''
അതു കേട്ടതും ആദിത്യന്‍ ഉടനെ താഴേയ്ക്കിറങ്ങി.
അശ്വതിയോട് സംസാരിക്കുന്ന പൂര്‍ണേന്ദുവിന്‍റെ അടുത്തേക്ക് ചെന്നതും.,
പൂര്‍ണേന്ദു കൈയ്യിലുള്ള ഗിഫ്റ്റ് ആദിത്യനു നീട്ടി.
'' മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദി ഡേ ആദിക്കുട്ടാ..?! ''
പുഞ്ചിയോടെ ആദിത്യനതു വാങ്ങിയിട്ട് താങ്ക്യൂ പറഞ്ഞു. പത്തിരുപതു വയസ്സായെങ്കിലും അശ്വതിയുടെയും പൂര്‍ണേന്ദുവിന്‍റെ പക്കല്‍ നില്‍ക്കുമ്പോള്‍ ആദിത്യന് താനൊരു കൊച്ചു കുട്ടിയാണെന്നൊരു തോന്നലുണ്ടാകാറുണ്ട്.
'' വാ ഒരു സെല്‍ഫിയെടുക്കാം..?! ''
ആദിത്യനെ നടുക്കു നിര്‍ത്തി., അശ്വതിയെ സൈഡില്‍ നിര്‍ത്തി., പൂര്‍ണേന്ദു സെല്‍ഫിയെടുത്തു.
'' ടീ നീയാ ഫോട്ടോ
💬 Comments
View all comments