Chapter Title : പൂതപ്പാറയിലെ പൂതനകൾ [ജുമൈലത്]
നേരമുണ്ടായിരുന്നുള്ളൂ. ആൾക്കാര് ചാകാത്തത് കൊണ്ട് ഇപ്പോൾ കുറച്ച് കാലമായി പാവത്തിന് അൽപ്പം സമാധാനമുണ്ടെന്ന് തോന്നുന്നു.
പുഴയുടെ തീരത്തുകൂടെ കുറച്ചു നേരം നടന്ന് കാറ്റൊക്കെ കൊണ്ട് ഇത്തിരി നേരം വിശ്രമിച്ച് അവർ സ്കൂളിലേക്ക് തിരികെ നടന്നു.
“ആ ഒഴിഞ്ഞുകിടക്കുന്ന പറമ്പും സ്കൂളിൻ്റെ യാണോ മാഷേ”?
തൊട്ടപ്പുറത്തെ കാടുമൂടി കിടക്കുന്ന സ്ഥലം ചൂണ്ടി കാണിച്ച് സൗമ്യ ചോദിച്ചു.
“അത് ബ്രിട്ടീഷുകാരുടെ എസ്റ്റേറ്റ് ആയിരുന്നു. ഇപ്പൊ കൊടും കാടാണ്. ഈ സൗകര്യങ്ങളൊക്കെ ഉള്ളത് കൊണ്ട് ഇത് സമൂഹവിരുദ്ധരുടെ കേന്ദ്രമാ ടീച്ചറേ. പകല് പോലും കഞ്ചാവ് ടീമായിരിക്കും അതിൻ്റെ ഉള്ളിൽ. അറിയാതെ പോലും അങ്ങോട്ട് പോവരുത്”
“പോലീസൊന്നും ഇല്ലേ ഈ നാട്ടിൽ”?
“പോലീസ് പല പ്രാവശ്യം നോക്കിയതാണ്. അവിടെ ഉള്ളവര് തന്നെ വിവരം കൊടുക്കും. അതോണ്ട് പോലീസ് വരുമ്പോ അതിൻ്റെ ഉള്ളില് ആരും ഉണ്ടാവില്ല”
“എന്തായാലും വന്നു പെട്ട സ്ഥലം കൊള്ളാം”
“പിള്ളേരെ കാര്യോം കണക്കാ. നാട്ടിൽ ഉള്ള തലതിരിഞ്ഞവരാ കൂടുതലും. കൂടുതൽ അടുപ്പത്തിനൊന്നും പോണ്ട. പത്ത് എ പ്ലസ് കാരൊക്കെ രായിരമംഗലത്തെ സെന്റ് മേരീസിലോട്ട് പോയി. ഇവിടെ വേറെ ഒരിടത്തും അഡ്മിഷൻ കിട്ടാത്ത തല്ലിപൊളികളെ ഉള്ളൂ. അതോണ്ട് സൂക്ഷിച്ചാൽ ദുഖിക്കേണ്ട”
അനിൽ മാഷ് കാര്യമായി എല്ലാം സൗമ്യ മിസ്സിനെ പറഞ്ഞ് മനസിലാക്കി.
വൈകുന്നേരം സ്കൂൾ വിട്ട് കഴിഞ്ഞ് അങ്ങാടിയിൽ വന്ന് നിൽക്കുന്ന ടീച്ചറിനെ കണ്ട് മാഷ് അങ്ങോട്ട് ചെന്നു.
“എന്താ ഇവിടെ”?
“ഒരു ആളെ കാത്തു നിക്കുവാ”
“ആരാ? വന്നപ്പോ തന്നെ പരിചയക്കാരയോ”?
“"എറണാകുളത്തീന്ന് പോന്നപ്പോ കോമളവല്ലി ടീച്ചറാ ഇവിടെ താമസ സൗകര്യത്തിന് കൊമ്പേറി ചന്ദ്രിക ചേച്ചിയെ കണ്ട മതീന്ന് പറഞ്ഞത്.
💬 Comments
View all comments