Chapter Title : പൂവും പൂന്തേനും 2 [Devil With a Heart]
“ലേഖേ മതി നിർത്ത്…ആരതിയിപ്പോ പക്വതയുള്ള കുട്ടിയാ…അവൾക്ക് അറിയാം അവളുടെ തീരുമാനമെന്താന്ന്..പിന്നെ ഇവര് ഇന്നലെ കണ്ടു മുട്ടിയവരൊന്നുമല്ലലോ…ആണോ?...പിന്നെ രേഖേ(എന്റെയമ്മ) അവള് അവന്റെ സ്വന്തം ചേച്ചിയൊന്നും അല്ലലോ….ഇതുങ്ങളെ രണ്ടിനെയും വേറെ ആരുടെയെങ്കിലും കൂടെ പറഞ്ഞയക്കുന്നതിനെക്കാൾ നല്ലത് ഇതാണ്..അവനെ നിലക്ക് നിർത്താൻ ഇവളെക്കൊണ്ടേ കഴിയൂ എന്ന് ദിവസോം പറയുന്നത് നീ തന്നെ അല്ലെ ലേഖേ…നിന്റെ ഭർത്താവ് മരിച്ചിട്ട് ഒരിക്കലെങ്കിലും അവന്റെ വീട്ടുകാര് ആരതിയെ കാണാൻ വന്നിട്ടുണ്ടോ പോട്ടെ..നിങ്ങള് രണ്ടും ജീവനോടെ ഒണ്ടോ എന്നെങ്കിലും തിരക്കിയോട്ടുണ്ടോ?...ഇതിപ്പോ ഇവനെന്റെ മോനാ…നിനക്ക് വിശ്വസിച്ച് അവന്റെ കയ്യിൽനിന്റെ മോളെ ഏല്പിക്കാം..അത് ഞാൻ എടുത്ത് പറയണ്ട കാര്യമില്ല…നാട്ടുകാരെ പേടിയാണെങ്കിൽ ഇതുങ്ങളെ വേറെ മറ്റേതെങ്കിലും രാജ്യത്തോട്ട് നാടുകടത്തും അത്രതന്നെ..
.
.
.
…എനിക്കീ ബന്ധത്തിൽ ഒരെതിർപ്പുമില്ല മക്കളെ!!” അവസാനം ഞങ്ങളോട് രണ്ടുപേരോടുമായി അച്ഛൻ പറഞ്ഞു നിർത്തുമ്പോ സത്യത്തിൽ ഞെട്ടി പണ്ടാരമടങ്ങിയിരുന്നു ഞാൻ..അതേ അവസ്ഥയിൽ തന്നെയാണ് ചേച്ചിയും
ചടങ്ങുകളെല്ലാം ശടപാടെന്നായി
അങ്ങനെ എന്നെക്കാൾ 3 വയസ്സിന് മൂത്ത എന്റെ ചേച്ചിയുടെ കഴുത്തിൽ ഞാൻ താലി ചാർത്തി..കുങ്കുമം തൊട്ട് അവളെയെന്റെ ഭാര്യയാക്കി എന്റെ മറുപാതിയാക്കി!!
ആ താലി ചരട് ചേച്ചിയുടെ കഴുത്തിൽ വീണപ്പോളന്ന് ചേച്ചി പറഞ്ഞതിന്റെ പൊരുളെനിക്ക് മനസ്സിലായിരുന്നു
സ്നേഹിക്കുന്നയാള് കെട്ടുന്ന താലിചരട് കഴുതിൽവീഴുമ്പോളവളുടെ കണ്ണിലെ കണ്ണീരിന്റെ കാരണം!!
.
.
.
“ചേച്ചീ എന്നാലുമിവൻ ഇങ്ങനൊരു സർപ്രൈസ് കൊണ്ടു നടക്കുന്നത് ഞങ്ങൾ അറിഞ്ഞില്ല കേട്ടോ..!!” കല്യാണ റീസെപ്ഷന് വന്ന കോളേജ് ഫ്രണ്ട്‌സ് ലെ ഒരുത്തൻ ചേച്ചിയോട് പറഞ്ഞു
“എത്ര പ്രൊപോസൽസ് വന്നതാണെന്നോ ഇവന് കോളേജില്…!!” ഏതോ ഒരു നാറി ഒരു കാര്യോമില്ലാതെ പറഞ്ഞു
എന്നെ കൊല്ലുന്ന പോലെ ചേച്ചിയൊരു നോട്ടമിട്ടു
💬 Comments
View all comments