0%

Chapter Title : പോപ്പിൻസ് 2 [അപരൻ]

Author : aparan Read All Parts 2.2K

അവനെന്റെ ആത്മാർത്ഥ സുഹൃത്താ. പാവമാ. അവൻ അവിടെയെത്തിയാൽ മാറിക്കോളും. ഞങ്ങളു വേറേ മുറിയിൽ താമസിച്ചോളാം. ആരുമറിയത്തില്ലാ.സത്യം..."

ബിജി സാബുവിനെ നോക്കി കുറച്ചു നേരം ഒന്നും മിണ്ടാതെ നിന്നു...

പിന്നെ അവന്റെ തോളിൽ കൈയിട്ടു അവനെ മാറ്റി നിർത്തി അവന്റെ മുഖത്തു തറപ്പിച്ചു നോക്കി. എന്നിട്ടു ചോദിച്ചു,

" എടാ. സത്യം പറ. നമ്മുടെ ബന്ധം അവനറിയാമോ"

സാബു ആകെ പരിഭ്രമിച്ചു.

" ചേച്ചീ.... അതു ..ഞാൻ..."

" ഉം... പറയെടാ..."

ബിജി അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി.

" ചേച്ചീ... ക്ഷമിക്കണം... ഞാൻ... അറിയാതെ... ആ വീഡിയോ അവൻ കണ്ടു... ഒരു പ്രശ്നവുമുണ്ടാകില്ല ചേച്ചീ.... അവനാരോടും പ റയത്തില്ല. സത്യം... ചേച്ചി വിശ്വസിക്ക്..."

" ഊം... പറയാതിരുന്നാൽ രണ്ടിനും കൊള്ളാം..."

ബിജി തുടർന്നു.

" ഏതായാലും പറ്റിയതു പറ്റി. ഇനി വേറൊരാളു കൂടി ഇതറിഞ്ഞാൽ.... മോനേ... സാബുവേ... നീ എന്നെ ഭീഷണിപ്പെടുത്തി എടുത്തതാണെന്നു പറഞ്ഞ് ഞാനങ്ങു നൈസായിയിട്ട് ഊരും...

നിങ്ങളു രണ്ടും അകത്താകുകയും ചെയ്യും..."

എന്തു പറയണമെന്നറിയാതെ നിന്ന സാബുവിന്റെ മുഖത്തോടു മുഖം അടുപ്പിച്ച് അവൾ അമർച്ചയായി പറഞ്ഞു,

" പക്ഷേ ഞാനതായിരിക്കില്ല ചെയ്യാൻ പോകുന്നത്. വേണ്ടി വന്നാൽ ഒരു രണ്ടോ മൂന്നോ ലക്ഷം അങ്ങു മുടക്കും... ക്വട്ടേഷൻ ടീമിനേയ്... പിന്നെ..."

അവൾ അർദ്ധോക്തിയിൽ നിർത്തി...

ബിജിയുടെ സ്വരത്തിലെ ഭീഷണിയും ദാർഢ്യവും സാബു തിരിച്ചറിഞ്ഞു... അവന്റെ മുഖത്തും നെറ്റിയിലും വിയർപ്പു പൊടിഞ്ഞു...

അവനിലേക്ക് വാക്കുകൾ ആഴ്ന്നിറങ്ങാനെന്നോണം അവൾ അവന്റെ കണ്ണുകളിലേക്കു തറപ്പിച്ചു നോക്കി ഒരു നിമിഷം കൂടി അങ്ങനെ നിന്നു...

പിന്നെ നിവർന്നു നിന്ന് പൊട്ടിച്ചിരിച്ചു കൊണ്ട്

💬 Comments

View all comments