Chapter Title : പോപ്പിൻസ് 2 [അപരൻ]
മുടി പിന്നിലേക്കു മാടിയൊതുക്കിക്കൊണ്ടു വീണ്ടും പറഞ്ഞു,
" പക്ഷേ നമ്മളു മൂന്നു പേരിലും ഇക്കാര്യം ഒതുങ്ങി നിൽക്കുന്നിടത്തോളം നീ പേടിക്കേണ്ട..."
സാബുവിൽ നിന്നും ആശ്വാസത്തിന്റെ ഒരു ദീർഘശ്വാസം പുറത്തു ചാടി. അവൻ ശരിക്കും വിരണ്ടു പോയിരുന്നു...
" നീ നിൽക്ക്. ഞാനിതാ വരുന്നു..."
ബിജി അകത്തു മുറിയിലേക്കു പോയി...
തിരിച്ചു വന്ന അവൾ രണ്ടായിരത്തിന്റെ പത്ത് നോട്ടുകൾ അവന്റെ കയ്യിലേക്കു വച്ചു കൊടുത്തിട്ടു പറഞ്ഞു,
" ഇതു വച്ചോ. വയനാട് ഹോട്ടൽ മഹാറാണിയിൽ റൂമെടുത്തോ. പിന്നെ... സമീറിനേയും കൂട്ടിക്കോ. അവൻ പ്രശ്നമാകില്ലാന്നു നിനക്കുറപ്പുണ്ടോ..."
" ഒരു പ്രശ്നവുമുണ്ടാകില്ല ചേച്ചീ. സത്യം... വിശ്വസിക്ക്..."
" എന്നാലിനി പോക്കോ. ബുധനാഴ്ച രാവിലെ പത്തു മണിക്ക് ബസ് സ്റ്റാൻഡിൽ കാണാം... പിന്നെ... ഇവിടുന്നു ഇറങ്ങി തിരിച്ചെത്തുന്നതു വരെ മറ്റാരുടെ മുന്നിലും നമ്മൾ അപരിചിതരാണ്.... മനസ്സിലായല്ലോ..."
" ഉവ്വ് ചേച്ചീ "
" ങാ. നീ പൊയ്ക്കോ. പിന്നെ ഞാൻ പറഞ്ഞതൊന്നും മറക്കേണ്ടാ..."
.....
ബസ് സ്റ്റാൻഡു പിടിച്ചു ബിജി ബസ്സിൽ കയറി ഇരുന്നതിനു ശേഷമാണ് സാബുവും സമീറും ബസ്സിൽ കയറിയത്.
വയനാടു എത്തിയ ശേഷം ബിജി നേരേ ഹോട്ടലിലേക്കു പോയി. സമയം ആറര ആയിരിക്കുന്നു. അവൾ ചെക്ക്-ഇൻ ചെയ്ത് പത്തു മിനിറ്റു കഴിഞ്ഞാണ് സാബുവും സമീറും ഹോട്ടലിലെത്തിയത്. അവർ വേറേ മുറി ബുക്കു ചെയ്തിരുന്നു. ബിജിയുടെ റൂം കഴിഞ്ഞ് നാലാമത്തേതായിരുന്നു അവരുടെ റൂം.
ഹോട്ടലിലെത്തിയ വിവരം ബാലുവിനേയും ഗായത്രിയേയും വിളിച്ചു പറഞ്ഞ ശേഷം ബിജി കുളിക്കാൻ കയറി. അത്താഴം എട്ടു മണിയോടെ റൂമിലെത്തിക്കാൻ ഏർപ്പാടാക്കിയിരുന്നു...
സാബുവും സമീറും ഹോട്ടലിന്റെ റസ്റ്റോറന്റിൽ പോയാണ്
💬 Comments
View all comments