0%

Chapter Title : പോപ്പിൻസ് 2 [അപരൻ]

Author : aparan Read All Parts 2.4K

കഴിഞ്ഞു. ബോംബെയിലുള്ള ഒരാളാണത്രേ ടീച്ചറെ കല്യാണം കഴിച്ചത് . കല്യാണത്തിനു ശേഷം ടീച്ചർ ജോലി രാജി വച്ച് ഭർത്താവിന്റെ കൂടെ ബോംബേയിലേക്കു പോയി....

ഒരു രണ്ടു മാസം കഴിഞ്ഞപ്പോൾ ആഗ്നസ് സിസ്റ്ററിനു സ്ഥലം മാറ്റമായി...

കർണ്ണാടകത്തിലുള്ള ഒരു കോൺവന്റിലേക്ക്...

സിസ്റ്ററിനു പോകാൻ വലിയ സങ്കടമായിരുന്നു...

സാബിറയേയും രേവതിയേയും ഉൾപ്പടെ സിസ്റ്റർ ' സ്പെഷ്യൽ പിച്ചു' കൊടുക്കാറുള്ള കുട്ടികളേയൊക്കെ കെട്ടിപ്പിടിച്ചു കരഞ്ഞാണ് സിസ്റ്റർ പോയത്....

പത്താം ക്ലാസ്സു പാസ്സായ ജാൻസി സെക്കൻഡ് ഗ്രൂപ്പെടുത്തു കോളേജിൽ ചേർന്നിരുന്നു... അതിനു ശേഷം നേഴ്സിംഗ് പഠിച്ചു നേഴ്സായി. പിന്നെ കല്യാണം കഴിച്ച് ഗൾഫിൽ പോയെന്നറിഞ്ഞു.

പില്ക്കാലത്ത് ജാൻസിയുടെ ഭർത്താവ് മരിച്ചെന്നും അതോടെ ജാൻസിയും മകനും നാട്ടിലെത്തിയിട്ടുണ്ടെന്നും ആരോ പറഞ്ഞറിഞ്ഞു. ജാൻസിയിപ്പോൾ ടൗണിലെ ആശുപത്രിയിൽ ജോലി ചെയ്യുകയാണെന്നും... ...

" നീ എന്തോന്നാടീ ഓർത്തു നിൽക്കുന്നത്..."

സാബിറയുടെ ചോദ്യം രേവതിയെ ഓർമ്മകളിൽ നിന്നുണർത്തി...

" ഓ... ഞാൻ നമ്മുടെ സ്ക്കൂൾ ജീവിതമൊക്കെ ഓർത്തു പോയി..." ചിന്തകളിൽ നിന്നും വർത്തമാനകാലത്തിലേക്കു തിരിച്ചെത്തിയ രേവതി പറഞ്ഞു.

" നമ്മുടെ ജാൻസി സംഭവമാണോടീ " സാബിറ ചോദിച്ചു.

" അതേടീ "

" സിസ്റ്ററും ടീച്ചറുമൊക്കെ ഇപ്പം എവിടെയുണ്ടോ ആവോ... പിന്നെ എടീ ജാൻസി ഇപ്പം സെന്റ്.മേരീസ് ഹോസ്പിറ്റലിലുണ്ട്. നേഴ്സിംഗ് സൂപ്രണ്ടാ... ഇപ്പം ഭയങ്കര തടിയൊക്കെ വച്ച്..."

" ങാ... ഞാനൊരു പ്രാവശ്യം അവളു ടൗണിൽ നിൽക്കുന്നതു കണ്ടു. നേരിട്ടു കണ്ടില്ല. അവൾക്കിപ്പഴും പഴയ ജാഡയ്ക്കു കുറവൊന്നുമില്ലാ..." രേവതി പറഞ്ഞു.

" അങ്ങനൊന്നുമില്ലെടീ... പാവമാ... ഇന്നാളു എന്നെ കണ്ടപ്പോൾ ഓടി വന്നു. ഒത്തിരി വർത്തമാനമൊക്കെ പറഞ്ഞു. ടൗണിൽ ഒരു

💬 Comments

View all comments