Chapter Title : പോത്തന്റെ മകൾ 2 [Smitha]
സാര്‍ പറഞ്ഞിരുന്നു, വാ...”
അയാള്‍ കൌണ്ടറിന് പിമ്പില്‍ നിന്ന് സ്റ്റെയറിലേക്ക് നടന്നു.
“ഫസ്റ്റ് ഫ്ലോറില്‍ കോര്‍ണറിലാ സാറെപ്പോഴും തങ്ങുന്നെ...സാറിന്‍റെ ഫേവറിറ്റ് റൂമാ അത്...സാറിന്‍റെ ഫസ്റ്റ് മൂവി സൂപ്പര്‍ ഹിറ്റ് ആയത് അവിടെ താമസിച്ചത് കൊണ്ടാ എന്നാ പറയാറ്... നിങ്ങക്ക് തേഡ് ഫ്ലോറില്‍ മുറി ബുക്ക് ചെയ്തിട്ടുണ്ട്...”
സിന്ധുവും പോത്തനും പുഞ്ചിരിയോടെ പരസ്പ്പരം നോക്കി.
അല്‍പ്പ നിമിഷങ്ങള്‍ക്കുള്ളില്‍ 32 എന്നെഴുതിയ മുറിയുടെ മുമ്പില്‍ അവര്‍ എത്തിചേര്‍ന്നു.
റിസപ്ഷനിസ്റ്റ് അതില്‍ പതിയെ പ്രത്യേക താളത്തില്‍ മൂന്ന്‍ പ്രാവശ്യം തട്ടി.
അടുത്ത നിമിഷം മുറി തുറന്നു.
നാല്‍പ്പത്തിനടുത്ത് പ്രായമുള്ള ഒരാള്‍, സുന്ദരന്‍, കതക് തുറന്നു.
“സിന്ധു?”
അയാള്‍ അവളെ നോക്കി.
“അതേ...”
അവള്‍ പറഞ്ഞു.
“വരൂ...”
പിന്നെ അയാള്‍ റിസപ്ഷനിസ്റ്റിനെ നോക്കി.
“കുടിക്കാന്‍ എന്തേലും കൊടുത്ത് വിടണം കേട്ടോ...”
റിസപ്ഷനിസ്റ്റിനോട് അയാള്‍ പറഞ്ഞു.
അയാള്‍ തലയാട്ടി പിന്തിരിഞ്ഞു.
“നിങ്ങള് എന്തേലും കഴിച്ചാരുന്നോ?”
അയാള്‍ തിരക്കി.
“ഒന്നും വേണ്ട സാര്‍, കഴിച്ചിരുന്നു,”
സിന്ധു പറഞ്ഞു.
“ഇതാണോ നന്ദകുമാര്‍ സാര്‍?”
അകത്തേക്ക് കയറവേ പോത്തന്‍ സിന്ധുവിനോട് അടക്കിയ സ്വരത്തില്‍ ചോദിച്ചു.
“അല്ല...”
വിശാലമായ മുറിയുടെ കോര്‍ണറില്‍ അവര്‍ ഒരു മേശക്കപ്പുറത്ത് രണ്ടുപേര്‍ ഇരിക്കുന്നത് കണ്ടു.
മുമ്പിലെ ലാപ്പ് ടോപ്പിലെ മോണിട്ടറില്‍ സൂക്ഷമായി നോക്കിയിരിക്കുകയാണ് അവര്‍.
“അതാ നന്ദകുമാര്‍ സാര്‍... ആ പച്ച ഉടുപ്പിട്ടയാള്‍...”
അവള്‍ സന്തോഷത്തോടെ മന്ത്രിച്ചു.
അവര്‍ മോണിട്ടറില്‍ നിന്നും കണ്ണുകള്‍ മാറ്റി സിന്ധുവിനേയും പോത്തനെയും നോക്കി.
നമസ്ക്കാരം സാര്‍...”
സിന്ധു അവര്‍ക്ക് നേരെ കൈ കൂപ്പി.
“ആ, വരൂ..ഇരിക്കൂ...”
നന്ദകുമാര്‍ എന്ന് സിന്ധു പറഞ്ഞയാള്‍ മുമ്പിലെ ഇരിപ്പിടങ്ങളിലേക്ക് ചൂണ്ടി പറഞ്ഞു.
“ബിന്ദു..അല്ല
💬 Comments
View all comments