0%

Chapter Title : പൊട്ടന്റെ ഭാര്യ [അൻസിയ]

Author : അൻസിയ Read All Parts 132.7K

ആരാ അത്..."

മൊബൈൽ ടോർച്ച് ഓണാക്കി ഹക്കീം കുറച്ചുറക്കെ ചോദിച്ചു...

"ചന്ദ്രേട്ടനോ... ഞങ്ങൾ കരുതി വേറൊ ആരോ ആണെന്ന്... "

"ആ... ഹക്കീമേ ബാക്കിൽ നിൽക്കുന്നത് ആരാ...??

"അത് സുരേഷാണ് ചന്ദ്രേട്ടാ..."

"വീട്ടിലെ മരുമോനും മോളും വന്നിട്ടുണ്ട്... അവിടെ ഇരുന്നിട്ടൊരു രക്ഷയും കാണാത്തത് കൊണ്ട് ഇങ്ങോട്ട് പൊന്നു... എനിക്കാണെങ്കിൽ ഊണിന് മുന്നേ രണ്ടെണ്ണം അടിക്കണം... നിങ്ങളെ കഴിഞ്ഞ...??

"കഴിയുന്നു... "

"എന്ന ഇവിടെ ഇരിക്കട.. നമുക്ക് മിണ്ടിയും പറഞ്ഞും അടിക്കാലോ..."

ചെറുതായി നാവ് കുഴയുന്നതറിഞ്ഞ ഹക്കീം റൈഹാനയെ കുറിച്ച് വല്ലതും അറിയാൻ പറ്റുമെന്ന വിശ്വാസത്തിൽ സമ്മതം മൂളി...

"സുരേഷേ നമ്മുടെ ബാക്കി ഇങ്ങോട്ട് എടുത്തോ... "

"അതൊന്നും വേണ്ട ഇന്ന് നിങ്ങൾ ഫോറിൻ സാധനം അടിക്ക്..."

"ഹേയ്... എവിടുന്ന ഫോറിനൊക്കെ...??

"പൈസ കൊടുത്ത കിട്ടാത്ത എന്താടാ ഇവിടെ ഉള്ളത്... ഹഹഹ... ബ്ലാക്കിന് വാങ്ങി..."

ചന്ദ്രേട്ടൻ ഉയർത്തി പിടിച്ച കുപ്പിയിലേക്ക് നോക്കി ഹക്കീം ചിരിച്ചു.... രണ്ടെണ്ണത്തിൽ നിർത്തുന്ന ചന്ദ്രേട്ടൻ നാലിൽ എത്തിയപ്പോ ഹക്കീം പറഞ്ഞു..

"ചന്ദ്രേട്ടാ നാലായി... വീട്ടിൽ പോയ പണിയാകുമോ...??

"ആകുമട... ആകും... ഇനി മക്കൾ കിടക്കട്ടെ എന്നിട്ട് പോകാം..."

"അതാ നല്ലത്... എന്ത് പറയും വിളിച്ച...??

"പറയാനല്ലേ കാരണങ്ങൾ ഒരുപാട്... മൗലവിയുടെ കൂടെ പുറത്ത് പോയന്നങ്ങു പറയും.. അല്ല പിന്നെ..."

"എന്താണിപ്പോ പൊ.. അല്ല ഷെഫീക്കിന്റെ ഹാൽ... പുറത്തെങ്ങും കാണാനില്ല ഇപ്പോ..."

"പേരല്ല പൊട്ടൻ എന്നാണ് വായിൽ വരുന്നതല്ലേ...??

"അത് പിന്നെ..."

"അവര് വിടാഞ്ഞിട്ടാ വെളിയിലേക്ക്... അതിനെ ആ വീട്ടിൽ പൂട്ടിയിട്ടിരിക്കയ... മൗലവി പവമാ ട്ടോ.. അവന്റെ ഉമ്മ അതാണ് ചില സമയത്ത് അവരുടെ വർത്താനം

💬 Comments

View all comments