Chapter Title : പൊട്ടന്റെ ഭാര്യ [അൻസിയ]
കേട്ടാ നമ്മൾക്ക് തന്നെ പാവം തോന്നും..."
"അവനോടൊ...??
"എല്ലാവരോടും..."
"ഇന്ന് കണ്ടിരുന്നു അവന്റെ പെണ്ണിനേയും ഉമ്മയെയും..."
"കല്യാണ വീട്ടിൽ അല്ലെ...??
"അതേ.."
"ആദ്യമായിട്ടാകും പത്താള് കൂടുന്നിടത്ത് അതിനെ കൊണ്ട് പോകുന്നത്... "
ഹക്കീം തിരിഞ്ഞ് സുരേഷിനെ നോക്കി അയാൾക്കരികിലേക്ക് നീങ്ങിയിരുന്ന് ചോദിച്ചു...
"തൊട്ടടുത്തുള്ള എന്റെ വീട്ടുകാർ പോലും കണ്ടിട്ടില്ല അവളെ.. എങ്ങനെ വന്നു പെട്ടത് ഇവരുടെ കയ്യിൽ...??
"പൈസ മൗലവി എത്രയാ കൊടുത്തത്... വീടും പറമ്പും ജപ്തിയിൽ ആയിരുന്നത് എടുത്തു കൊടുത്തു.. റൈഹാനയുടെ ഒരു അനിയത്തി കൂടിയുണ്ട് അതിനെ കെട്ടിക്കാനും പഠിപ്പിക്കാനും ഉള്ള കാശ് ബാങ്കിൽ.. അതും പോരാഞ്ഞ് ഇവരുടെ കാലം കഴിഞ്ഞ ഈ വീടും സകല സ്വത്തിലും റൈഹാനക്ക് ഷെയർ.. പോരെ മോനെ...??
"എന്നാലും അവനെപോലെ ഒരളല്ലേ...??
"ആ പേടി ആ വീട്ടുകാർക്ക് ഉള്ളതുകൊണ്ട പിറകിൽ നിന്നും മാറാത്തത്... മുന്നേയെല്ലാം എനിക്ക് വയ്യങ്കിൽ മോനായിരുന്നു വല്ല ആവശ്യവും വന്ന പോയിരുന്നത് ഇപ്പൊ അവനെ കൂടി അങ്ങോട്ട് അടുപ്പിക്കുന്നില്ല...."
"പൊട്ടന്റെ ഭാഗ്യം..."
സുരേഷ് അത് പറഞ്ഞ് സിഗരറ്റ് എടുത്ത് കത്തിച്ചു...
"എന്ത് ഭാഗ്യം.... വൈകുന്നേരം ആവുമ്പോഴേ തുടങ്ങും ഗുളിക ഏറി വന്ന ഒൻപത് മണി അതിനുള്ളിൽ അവൻ ഉറങ്ങിക്കാണും ... ആ പെണ്ണിന്റെ ജീവിതം നശിപ്പിച്ചു..."
"എത്ര വയസ്സ് കാണും ചന്ദ്രേട്ടാ അവൾക്ക്...??
"ഇരുപ്പത്തി മൂന്ന് കാണും..."
"എനിക്ക് തോന്നുന്നത് ആ പെണ്ണ് രണ്ടിനേം വല്ല വിഷവും കൊടുത്ത് കൊല്ലുമോ എന്ന...??
"അതിനുള്ള ധൈര്യമൊന്നും ആ കൊച്ചിനില്ല... ഞാനെന്നും കാണുന്നതല്ലേ..."
"ആകെ കൂടി ആ വീട്ടിൽ പോകുന്നത് ചന്ദ്രേട്ടനാണ്.. അല്ലെടാ സുരേഷേ...??
"എന്താടാ വേണ്ടാത്ത വല്ല സംസാരവും
💬 Comments
View all comments