Chapter Title : പൊട്ടന്റെ ഭാര്യ [അൻസിയ]
വന്നൂടെ...??
"ആ തള്ളക്ക് ഇഷ്ടമല്ല..."
തള്ള എന്നോ... അത് പറയുമ്പോ ആ വാക്കുകളിലെ ദേഷ്യം...
"അതെന്തേ...??
"എനിക്കറിയില്ല... എന്റെ ആരും അങ്ങോട്ട് വരരുതെന്ന അതിന്റെ കലപ്പന... "
"ഇപ്പൊ വെച്ച് ഭയങ്കര ദേഷ്യമാ എന്ത് പറ്റിയാവോ...??
"വട്ട്... ഇതിനെയും നോക്കി ഇരിക്കലാണ് എന്റെ പണി.. ചേട്ടനെ വിളിച്ച വീട്ടിൽ നിന്ന്..??
പുച്ഛം നിറഞ്ഞ വാക്കുകൾ ആയിരുന്നു അത്...
"ഇല്ല... നിന്നെ വിളിച്ചോ...??
"എന്നെ വിളിക്കാനോ.. നല്ല കഥ.. എന്റെ കയ്യിൽ ഫോണോന്നുമില്ല..."
"എന്ത്.. ഫോൺ ഇല്ലെന്നോ...??
"ഉമ്മാടെ ഫോണിൽ നിന്നുമാണ് വീട്ടിലേക്ക് വിളിക്കാറ്... അതും മുന്നിൽ തന്നെ നിൽക്കും കഴിയുന്നത് വരെ..."
ആ വാക്കുകൾ ഇടറി പോകുന്നത് അയാൾ അറിഞ്ഞു.. അത് വരെ ആ മുഖത്ത് ഉണ്ടായിരുന്ന സന്തോഷമെല്ലാം മാഞ്ഞു പോകുന്നത് അയാൾ ഗ്ലാസ്സിലൂടെ കണ്ടു...
"ആ തള്ള അറിയാതെ ഒരു ഫോണ് വാങ്ങിക്കൂടെ...??
"ചേട്ടൻ വാങ്ങി തരുമോ..??
ആ ഗ്ലാസ്സിലൂടെ അയാളുടെ കണ്ണിലേക്ക് നോക്കിയാണ് അവളത് ചോദിച്ചത്..
"അത്... ആരെങ്കിലും അറിഞ്ഞാൽ....??
അവൾ പ്രതീക്ഷയോടെ കുറച്ചു മുന്നോട്ട് കയറിയിരുന്ന് വല്ലാത്തൊരു ഭാവത്തിൽ അയാളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു..
"ആരും അറിയില്ല... എനിക്കവിടെ സ്വാതന്ത്ര്യം ഉള്ള ആകെ ഒരു സ്ഥലം എന്റെ ബെഡ്റൂമാണ് അവിടെ നിന്നും ഞാനത് പുറത്ത് കൊണ്ടുവരില്ല... എന്നെയൊന്ന് സഹായിച്ചൂടെ...??
ഒന്ന് തിരിഞ്ഞ് അയാൾ റൈഹാനയെ നോക്കി ...
"വാങ്ങി തരാം... "
"ചേട്ടാ പൈസ ഉള്ളത് ഞാൻ ഉമ്മാക്ക് കൊടുത്തു... ഇനി വീട്ടിൽ എത്തിയാലെ കിട്ടു..."
"മതി... എന്റെ കയ്യിലും അത്ര പൈസയില്ല... ഉണ്ടെങ്കിൽ ഇപ്പോ തന്നെ വാങ്ങാമായിരുന്നു..."
"അവിടെ എത്തിയാൽ ഞാൻ തരാം നാളെ വാങ്ങി തന്ന മതി..."
"എങ്ങനെ തരും...??
"കാർ പോർച്ചിന്റെ അടുത്തല്ലേ എന്റെ മുറി ചേട്ടൻ വണ്ടി ഇട്ട് അവിടെ നിന്ന മതി ജനല് വഴി തരാം..."
"ശരി..."
"എത്ര പൈസ വേണ്ടി വരും...??
"നല്ല മോഡൽ ഫോണിന് പൈസ ആവും.. ഇരുപത്തി അയ്യായിരം ഉണ്ടെങ്കിൽ നല്ലത് വാങ്ങാം..."
"ശരി... "
ഇനി ഇവൾക്ക് കാമുകന്മാർ വല്ലതും കാണുമോ അവരെ വിളിക്കാനാണോ ഇത്രക്ക് തൃതി കൂട്ടുന്നത്... എല്ലാം ചെയ്തു കൊടുത്ത് അവസാനം താൻ ഊമ്പുമോ.. നേരിട്ട് തന്നെ ചോദിച്ചാലോ ഇപ്പോഴാണെങ്കിൽ അവൾ ദേഷ്യം പിടിക്കാനും വഴിയില്ല...
"വീട്ടിലേക്ക് വിളിക്കാനാണോ അതോ..."
"ആ തള്ളയുടെ സംശയം ചേട്ടനുമുണ്ടോ... എനിക്കാരെയും വിളിക്കാനില്ല.. ഇനി വിളിച്ചാൽ തന്നെ ഒന്ന് കാണാൻ കൂടി ആ വീട്ടിൽ നടക്കുമോ...
💬 Comments
View all comments