Chapter Title : പോയ വഴിയേ 2 [Zindha]
മനു അവിടെ തന്നെ നിന്ന് പോയി കാരണം ഠപ്പേ!!!! എന്നുള്ള ഒരു ഒച്ചയും ഒരു അലർച്ചെയും.
അനു : നിന്റെ അമ്മേനെ വിളിക്കെടാ നാറി....
ആഹാ നല്ല ഒന്നാന്തരം അടി അതും അവന്റെ ചെഖിടത് തന്നെ. പക്ഷെ ഒട്ടും സമയം പഴക്കാതെ അവൻ അനുവിനെ തല്ലാൻ കൈ ഓങ്ങിയതും ഇനി നോക്കി നിന്ന പ്രശ്നം ആവും എന്ന് മനസ്സിലാക്കിയ ഞാൻ കേറി.
മനു : എന്താ എന്താ പ്രശ്നം അനു.
സീനിയർ : "അത് ചോദിക്കാൻ നീ ആരാടാ" എന്ന് പറഞ്ഞു തിരിഞ്ഞ അവൻ അവളുടെ കൈ വിട്ടു എന്റെ നേർക്കു വന്നു. എന്നാൽ അത് വരെ നോക്കി നിന്ന കാണികളിൽ ഒരുവൻ പെട്ടന്ന് കേറി വന്നു ഞങ്ങളുടെ ഇടയിൽ കേറി നിന്ന് അവനെ പിന്തിരിപ്പിച്ചു എന്തൊക്കയോ കുശു കുശുക്കുന്നു. കേറി വന്നവന്റെ മുഖമോ സംസാരമോ ശ്രെദ്ധിക്കാൻ പറ്റിയില്ല അതിനുള്ളിൽ അനു വന്നു എന്നെ കെട്ടി വരിഞ്ഞിരുന്നു. നന്നായി പേടിച്ചിട്ടുണ്ട് കക്ഷി അവളെ സമാധാനിപ്പിക്കുന്നതിന്റെ ഇടയിൽ ഞാൻ കണ്ടു അവർ ഒരു അക്ഷരം മിണ്ടാതെ തിരിന്നു നടക്കുന്നത്.
മായ : എന്തെങ്കിലും പറ്റിയോ കുട്ടി എന്താ ഉണ്ടായത് അവരെന്തിനാ തന്നെ പിടിച്ചു വച്ചേ.
അനു : ഏട്ടാ ഞാൻ ക്ലാസ്സിൽ കേറി ടീച്ചർ ഇല്ലാത്തോണ്ട് പുറത്ത് ഇറങ്ങിയതായിരുന്നു ഞാനും എന്റെ ഫ്രണ്ടും അപ്പോള അവര് വന്നത്. അതില് ആ പട്ടി എന്നെ പ്രൊപ്പോസ് ചെയ്തു. ഇഷ്ടമല്ല എന്ന് തിരിച്ചു പറഞ്ഞതിനാ അവൻ എന്റെ കൈക്കു കേറി പിടിച്ചേ. പിന്നെ എന്നേം ഏട്ടനേം ചേർത്ത മോശമായി കൊറേ എന്തൊക്കെയോ പറഞ്ഞു.
അതും പറഞ്ഞു അവൾ വീണ്ടും വിതുമ്പി അവളെ സമാധാനിപ്പിക്കുന്നതിന്റെ ഇടക്ക് മായ കണ്ണുകൊണ്ട് ചോദിച്ചു ആരാ എന്ന്.
അതിനു ഒരു ഉത്തരം കൊടുക്കാൻ പറ്റിയ ഒരു സാഹചര്യത്തിലല്ലാത്ത കൊണ്ട് ഞൻ ഒന്നും പറഞ്ഞില്ല അജ്മൽ അതിനുത്തരം കൊടുക്കുന്നത് കണ്ടു പക്ഷെ എന്റെ മനസ്സിലെ ചിന്ത അതൊന്നും അല്ല ആരാ നടുക്ക് കേറി നിന്ന ആളെന്നായിരുന്നു. അപ്പോളേക്കും മായ മിസ്സ്ന്റെ ആക്ഞ്ഞ പ്രകാരം എല്ലാരും പിരിഞ്ഞു പോയി.
മനു : മിസ്സ് ഞാൻ ഇവളെ ഒന്ന് ക്ലാസ്സിലാക്കിട്ട് വരാം.
ഞാൻ പറഞ്ഞതിൽ കാര്യം ഉണ്ടെന്നു മനസ്സിലായതോടെ അവൾ ഒന്ന് മൂളി തിരിഞ്ഞു ബാക്കി ഉള്ള കുട്ടികളെയും കൂട്ടി ക്ലാസ്സിലേക്കും പോയി.
അനുവിനെ നോക്കുമ്പോ എങ്ങലഡി മാത്രമേ ഉള്ളു ഞാൻ അവളെയും കൂട്ടി നേരെ
💬 Comments
View all comments