0%

Chapter Title : പൊയ്മുഖങ്ങൾക്കിടയിൽ ഭാഗം 2

Author : asuran Read All Parts 161

എന്ന് അന്വേഷിച്ചപ്പോൾ മഞ്ജു ആണ് ആദ്യം എഴുന്നേറ്റത്. അവൾക്ക് ആ നാടകത്തിൽ പങ്കെടുക്കാൻ വലിയ ആഗ്രഹം ആയിരുന്നു. ആദ്യം എഴുന്നേറ്റ അവളെ ഒഴിവാക്കി കൊണ്ട് ടീച്ചർ ബാക്കി കുട്ടികളുടെ പേര് എഴുതി പോയി. അതും പോരാഞ്ഞു നാടകത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കാതെ മൂലക്കിരുന്ന രണ്ട് മൂന്ന് വെളുത്ത് മെലിഞ്ഞ കുട്ടികളുടെയും പേര് എഴുതി പോയി. അവിടെ നടന്നതൊന്നും ആ നാലാം ക്ലാസ്ക്കാരിക്ക് മനസ്സിലായില്ല പക്ഷെ തന്റെ രൂപം പുറത്തു കാണിക്കാൻ പറ്റുന്നത് അല്ല എന്ന് അവൾക്ക് മനസ്സിലായി. ആ അറിവ് അവൾക്ക് ഏൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു.

നാലാം ക്ലാസ്സിലെ നാടകത്തിന്റെ അനുഭവത്തിനു ശേഷം മഞ്ജു കണ്ണാടി നോക്കുന്നതെ നിർത്തി. അവൾക്ക് അവളുടെ രൂപത്തിനോട് വെറുപ്പ് ആയിരുന്നു. മഞ്ജുവിന്റെ മനസ്സിൽ ആത്മവിശ്വാസത്തിന്റെ ഒരു കണിക പോലും നല്കാൻ ആരും ഉണ്ടായിരുന്നില്ല. രൂപത്തിനോട് ഉള്ള ദേഷ്യം അവൾ പഠിത്തത്തിൽ തീർത്തു. കൊട്ട കണക്കിന് മാർക്കുമായി ആണ് അവൾ എല്ലാ ക്ലാസും പാസ് ആയിരുന്നത്. ആ സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല മാർക്ക് വാങ്ങി അവൾ പത്താം ക്ലാസ് പാസ് ആയി.

പ്ലസ് വൺ പഠിക്കുമ്പോൾ അവൾ ആരോടും കൂട്ടിലായിരുന്നു. ഉച്ചക്ക് അവൾ എന്തെങ്കിലും പുസ്തകം വായിച്ചു ക്ലാസ്സിൽ തന്നെ ഇരിക്കും. എല്ലാവരോടും കൂട്ട് കൂടാൻ ആഗ്രഹം ഉണ്ടെങ്കിലും അവളുടെ രൂപത്തിനോട് ഉള്ള പേടി അവളെ അതിൽ നിന്നും പിന്തിരിപ്പിച്ചു. അങ്ങനെ ഇരിക്കെ ക്ലാസ്സിലെ ഉഴപ്പനും സർവോപരി പെൺകുട്ടികളുടെ കണ്ണിലുണ്ണിയുമായ ഒരു പയ്യൻ അവളോട് സൗഹൃദം ആരംഭിച്ചു. ആ സൗഹൃദത്തിൽ അവൾ വളരെ അധികം സന്തോഷിച്ചു. മെല്ലെ അവൾ അവനോട് കൂടുതൽ അടുക്കുകയായിരുന്നു. അവൻ മഞ്ജുവിന്റെ എറ്റവും അടുത്ത സുഹൃത്ത് ആയി മാറി. പ്ലസ് വൺ ക്ലാസ് കഴിയാറായി. കുട്ടികൾ ഒക്കെ കൂടി അവസാനത്തെ ദിനം സീക്രട്ട് ഫ്രണ്ട് കളിക്കാം എന്ന തീരുമാനത്തിൽ എത്തി. ക്ലാസ്സിലെ എല്ലാ കുട്ടികളുടേയും പേര് എഴുതിയ കടലാസ് ചുരുളുളളിൽ നിന്നും നമ്മൾ ഒരെണ്ണം എടുക്കേണം. ആ ആളുടെ സീക്രട്ട് ഫ്രണ്ട് ആണ് നമ്മൾ. ക്ലാസ് അവസാനിക്കുന്നതിന്റെ തലേദിവസം നമ്മൾ നമ്മുടെ സീക്രട്ട് ഫ്രണ്ടിനു ഒരു ഗിഫ്റ്റ് കൊടുക്കണം,

💬 Comments

View all comments