0%

Chapter Title : പൊയ്മുഖങ്ങൾക്കിടയിൽ ഭാഗം 2

Author : asuran Read All Parts 161

ക്ലാസ് അവസാനിക്കുന്ന ദിവസം നമ്മുടെ സീക്രട്ട് ഫ്രണ്ട് നമ്മുക്കും ഒരു ഗിഫ്റ്റ് തരും.

മഞ്ജു വളരെ സന്തോഷത്തോടെ തനിക്ക് നേരെ നീട്ടിയ പാത്രത്തിൽ നിന്നും കടലാസ് ചുരുൾ എടുത്തു. ചുറ്റും നോക്കിയപ്പോൾ അവളുടെ സുഹൃത്ത് ക്ലാസിന് വെളിയിൽ ആകപ്പാടെ സങ്കടത്തോടെ നിൽക്കുന്നു. അവന് എന്തു പറ്റി എന്നറിയാനുള്ള ആകാംഷ മഞ്ജുവിനെ ഭരിച്ചു. അവൾ അവന്റെ അടുത്തേക്ക് നടന്നു ചെന്നു.

"അളിയാ എന്ത് പറ്റി. ആകപ്പാടെ ഒരു മൂഡൗട്ടിൽ ആണലോ?" അവിടേക്ക് നടന്നു വന്ന വേറെ ഒരു കുട്ടി മഞ്ജുവിന്റ സുഹൃത്തിനോട് ചോദിച്ചു.

"മൈര്! എനിക്ക് ആ കരിംപൂറി മഞ്ജുവിനെയാണ് സീക്രട്ട് ഫ്രണ്ട് ആയി കിട്ടിയത്." പുച്ഛത്തോടെ ഉള്ള അവന്റെ മറുപടി.

"അതിനെന്താ നിങ്ങൾ നല്ല കൂട്ടല്ലേ?"

"ആര് ഞങ്ങളോ. അവളുടെ മുഖത്തേക്ക് ഒന്ന് മര്യാദക്ക് നോക്കാൻ പറ്റുമോ. കരിംകൂത്തിച്ചി! പിന്നെ റെക്കോർഡും നോട്ടും എഴുതി തരുന്നത് കൊണ്ട് ഒലിപ്പിച്ചു നിര്ത്തുന്നു എന്നേ ഉള്ളൂ."

ഒരു ഗദ്ഗദം കേട്ട് അവർ തിരിഞ്ഞു നോക്കുമ്പോൾ കണ്ണ് നിറച്ചു നിക്കുന്ന മഞ്ജുവിനെ കണ്ട് അവർ സ്തംഭിച്ചു. മഞ്ജു ഒന്നും മിണ്ടാതെ അവിടെ നിന്നും നിറഞ്ഞ കണ്ണുകളോടെ ഓടി പോയി. അവൾക്ക് ആകപ്പാടെ ഉണ്ടായിരുന്ന ഒരേ ഒരു സൗഹൃദം അന്ന് അവിടെ അവസാനിച്ചു.

ഈ സംഭവം അവൾക്ക് വലിയ ആഘാതം ആയിരുന്നു. അവളുടെ പഠിത്തതെയും വല്ലാതെ ബാധിച്ച ഒരു അനുഭവം ആയിരുന്നു. അവൾ പ്ലസ് ടൂ പാസ് ആയി അടുത്തുള്ള കോളേജിൽ ഡിഗ്രിക്കു ചേർന്നു. ഒരു തരത്തിൽ ആ ഒതുങ്ങികൂടൽ അവൾക്ക് ഒരാനുഗ്രഹം ആയിരുന്നു. റാഗിങ്, സീനിയർ ചേട്ടന്മാരുടെ പരിചയപെടൽ മുതലായ കലാപരിപാടി ഒന്നും അവൾക്ക് അനുഭവിക്കേണ്ടി വന്നില്ല. അവളെ ശ്രദ്ധിക്കാൻ ആരും കോളേജിൽ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഒരു ദിവസം അവൾ ക്ലാസ്സിലേക്ക് പോകുമ്പോൾ ഒരാൾ ഓടി വന്ന് മുന്നിൽ നിന്നു.

"എസ്‌ക്യൂസ് മി. എന്റെ പേര് ശിവ. ഞാൻ ഇവിടെ പിജി ചെയ്യുന്നു. എനിക്ക് തന്നെ ഇഷ്ടമായി. തനിക്കോ?"

മഞ്ജുവിന് അത് ആദ്യത്തെ അനുഭവം ആയിരുന്നു. പക്ഷെ ചൂട് വെള്ളത്തിൽ വീണ പൂച്ച ആയിരുന്നു അവൾ. അവൾ പേടിച്ചു, തിരിഞ്ഞു നോക്കാതെ

💬 Comments

View all comments