Chapter Title : പൊയ്മുഖങ്ങൾക്കിടയിൽ ഭാഗം 2
തന്നെ ക്ലാസ്സിലേക് ഓടി കയറി. അവൾ പേടി കൊണ്ട് രണ്ടു ദിവസം ക്ലാസ്സിലേക് പോയില്ല. പിന്നെ ക്ലാസ്സിൽ എത്തിയ ദിവസം, ഉച്ചക്ക് ക്ലാസ്സിൽ ഒറ്റക്കിരിക്കുമ്പോൾ അതാ അയാൾ പിന്നെയും വരുന്നു. അവൾ പേടി കൊണ്ട് മുഖം താഴ്ത്തി ഇരുന്നു. അവളുടെ അടുത്തേക്ക് അയാൾ വന്നു.
"എവിടെ ആയിരുന്നു രണ്ട് ദിവസം, ഞാൻ വിചാരിച്ചു ഓടി പോയി എന്ന്."
അവൾക്ക് പേടി കൊണ്ട് അവൾക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടിയില്ല.
"ഞാൻ തന്നോട് സോറി പറയാൻ വന്നതാ. ഞാൻ അങ്ങനെ ക്രാഷ്ലാൻഡ് ചെയ്ത മാതിരി പറയരുതായിരുന്നു. നമ്മുക്ക് നല്ല സുഹൃത്തുക്കൾ ആയിരിക്കാം. എന്നോട് ദേഷ്യം ആണോ?"
അവൾ അല്ല എന്ന് തലയാട്ടി. അവർ കുറച്ചു നേരം സംസാരിച്ചിരുന്നു. കൂടുതലും അവനായിരുന്നു സംസാരിച്ചത്. മഞ്ജുവിന് എന്ത് എങ്ങനെ സംസാരിക്കണം എന്ന് പോലും അറിയില്ലായിരുന്നു. പക്ഷെ അവളുടെ ഉള്ളം തുടി കൊട്ടുന്നുണ്ടായിരുന്നു, അല്ലെങ്കിലും സ്നേഹിക്കപ്പെടാൻ ആരാണ് കൊതിക്കാത്തത്. ഉച്ചക്ക് ബെൽ അടിച്ചപ്പോൾ അവൻ ക്ലാസ്സിൽ നിന്നും പോയി. മഞ്ജുവിന് ഉള്ളിൽ നിന്നും ഒരു സന്തോഷമൊക്കെ തോന്നി തുടങ്ങിയിരുന്നു. ഉച്ചക്ക് ശേഷം ഉള്ള ഒരു ക്ലാസും അവൾക്ക് ശ്രദ്ധിക്കാൻ പറ്റുനില്ലായിരുന്നു. ക്ലാസ് കഴിഞ്ഞതും എന്ത് കൊണ്ടോ അവൾ തിരിഞ്ഞു നോക്കാതെ ഓടി വീട്ടിലേക്ക് പോയി.
പിന്നത്തെ കുറച്ചു ദിവസങ്ങൾ ഇതിന്റെ തനിയാവർത്തനം ആയിരുന്നു. ഉച്ചക്ക് ശിവ ക്ലാസ്സിൽ വരും. മഞ്ജുവിന്റെ അടുത്തു ഇരുന്നു വർത്തമാനം പറയും. അവിടെ അവൻ റേഡിയോവും അവൾ ശ്രോതാവും ആയിരുന്നു. അവൾക്ക് കുറേശ്ശേ കുറേശ്ശേ പേടി കുറഞ്ഞു വന്നു. ഇപ്പോൾ അവർ ടെലിഫോൺ മാതിരി ടൂ വേ കമ്യൂണിക്കേഷൻ ആയി. ഏകദേശം ഒരു ഒന്നൊന്നര മാസം കൊണ്ട് മഞ്ജുവിന്റെ പേടി മുഴുവനായി അവൻ മാറ്റിയെടുത്തു. അവൾ അവനുമായി അടുത്തിടപഴുകാൻ തുടങ്ങി. അവളുടെ ഉള്ളിലെ അരക്ഷിതാബോധം അവളെ കൂടുതൽ അടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. പക്ഷെ രണ്ടു മൂന്ന് മാസം കൊണ്ട് അവൻ അതിലും വിജയിച്ചു.
അന്ന് കോളേജിലെ ആർട്സ് ഡേ ആയിരുന്നു. തലേന്ന് മഞ്ജു പല കാര്യങ്ങളും ആലോചിച്ചു ഉറപ്പിച്ചിരുന്നു. അവൾ അവളുടെ ഏറ്റവും നല്ല ചുരിദാർ എടുത്തിട്ടു.അവൾ ആ നാലാം ക്ലാസിനു
💬 Comments
View all comments