0%

Chapter Title : പൊയ്മുഖങ്ങൾക്കിടയിൽ ഭാഗം 2

Author : asuran Read All Parts 166

ഒന്നു രണ്ടാഴ്ച്ച കടന്നു പോയി. മഞ്ജുവിന്റെ അടുത്തേക്ക് അവളുടെ ഏറ്റവും പ്രിയപ്പെട്ട അനിത ചേച്ചി വന്നു, അല്ല മഞ്ജുവിന്റെ അച്ഛൻ വരുത്തി. മഞ്ജുവിന്റെ അച്ഛന്റെ ചേച്ചിയുടെ മകൾ ആണ് അനിത. പണ്ട് അച്ഛനും അമ്മയും.മരിച്ചപ്പോൾ അവളുടെ അച്ഛൻ വീട്ടുകാർ ശമ്പളമില്ലാത്ത ജോലിക്കാരി ആക്കിയതായിരുന്നു അവളെ. അവിടെ നിന്നും മഞ്ജുവിന്റെ അച്ഛൻ കൂട്ടി കൊണ്ട് പോയി പഠിപ്പിച്ചു. ഇപ്പോൾ മുംബൈയിൽ ഒരു അഡ്വേർടൈസിംഗ് കമ്പനിയിൽ ജോലി ചെയ്യുന്നു.

അനിത മഞ്ജുവിന്റെ മുറിയിൽ കയറി വാതിൽ അടച്ചു.

"എന്താടാ എന്റെ സുന്ദരിക്കുട്ടിക്കു പറ്റിയത്."

അനിതയെ കണ്ടതും മഞ്ജു അവളുടെ സങ്കടങ്ങളുടെ കൂമ്പാരം കെട്ടഴിച്ചു. അനിത അവളെ തടയാതെ മുഴുവൻ കേട്ടിരുന്നു.

"എന്നെ കാണാൻ ഒരു ഭംഗിയും ഇല്ല." മഞ്ജു വിതുമ്പലോടെ പറഞ്ഞവസാനിപ്പിച്ചു.

"ആരാ പറഞ്ഞത് എന്റെ സുന്ദരിക്കുട്ടിക്കു ഭംഗി ഇല്ലാന്ന്." അനിത മഞ്ജുവിനെ എഴുന്നേൽപ്പിച്ചു കണ്ണാടിയുടെ മുന്നിൽ നിർത്തി, എന്നിട്ട് തുടർന്നു.

"നിന്റെ ഈ കണ്ണുകൾ കണ്ടോ. പെൺകുട്ടികൾ ക്യു നിൽക്കും ഈ കണ്ണുകൾ കിട്ടാൻ. മോളെ പെണ്ണിന്റെ ഏറ്റവും വലിയ സൗന്ദര്യം അവളുടെ ആത്മവിശ്വാസം ആണ്. നീ നിന്റെ ജീവിതം ആത്മവിശ്വാസത്തോടെ ജീവിക്കു, ബാക്കി എല്ലാം പുറകെ വരും."

അനിത മുറിയുടെ പുറത്തേക്ക് നടന്നു. നടക്കുന്നതിനിടെ തിരിഞ്ഞു നിന്ന് കൊണ്ട്.

"നിന്നെ തടിച്ചി എന്ന് പറഞ്ഞു കളിയാക്കുന്നവരോട് പറഞ്ഞോള്ളു അവരുടെ തന്തേന്റെ കാശ് കൊണ്ടല്ല നീ തിന്നുന്നത്."

അനിതയുടെ വാക്കുകൾ മഞ്ജുവിന് ഒരു പുതിയ ഉന്മേഷം നൽകി. അനിത പിന്നെയും മഞ്ജുവിനോട് ചോദിച്ചു.

"നീ എന്റെ കൂടെ മുംബൈക്ക് വരുന്നോ. നിന്നെ ഞാൻ അടിമുടി മാറ്റി തരാം. എ സ്ട്രോങ്ങ് കോൺഫിഡന്റ് വുമൺ."

മഞ്ജുവിന് ആ നിർദേശം സ്വീകാര്യമായി. വീട്ടിൽ അവതരിപ്പിച്ചപ്പോൾ മഞ്ജുവിന്റെ തകർന്ന രൂപം കണ്ട ആരും ആ നിർദേശത്തെ എതിർത്തില്ല. പിന്നെ എല്ലാം പെട്ടന്നായിരുന്നു. മഞ്ജുവിന്റെ ടിസി മേടിച്ചു അവൾ മുംബൈയുടെ കുട്ടി ആവാൻ വേണ്ടി പറന്നു.

മുംബൈയിൽ എത്തി ഒരു മാസം കഴിഞ്ഞപ്പോഴേക്കും ആ സത്യം അനിത അറിഞ്ഞു, മഞ്ജുവിന്ന് ഇത് വരെ ആർത്തവം വന്നില്ല എന്ന സത്യം. അവളോട് ചോദിച്ചപ്പോൾ അവളുടെ ആർത്തവചക്രം ക്രമരഹിതമായി

💬 Comments

View all comments