0%

Chapter Title : പൊയ്മുഖങ്ങൾക്കിടയിൽ ഭാഗം 2

Author : asuran Read All Parts 391

കാണാൻ ഒരു ഭംഗിയും ഇല്ല." മഞ്ജു വിതുമ്പലോടെ പറഞ്ഞവസാനിപ്പിച്ചു.

"ആരാ പറഞ്ഞത് എന്റെ സുന്ദരിക്കുട്ടിക്കു ഭംഗി ഇല്ലാന്ന്." അനിത മഞ്ജുവിനെ എഴുന്നേൽപ്പിച്ചു കണ്ണാടിയുടെ മുന്നിൽ നിർത്തി, എന്നിട്ട് തുടർന്നു.

"നിന്റെ ഈ കണ്ണുകൾ കണ്ടോ. പെൺകുട്ടികൾ ക്യു നിൽക്കും ഈ കണ്ണുകൾ കിട്ടാൻ. മോളെ പെണ്ണിന്റെ ഏറ്റവും വലിയ സൗന്ദര്യം അവളുടെ ആത്മവിശ്വാസം ആണ്. നീ നിന്റെ ജീവിതം ആത്മവിശ്വാസത്തോടെ ജീവിക്കു, ബാക്കി എല്ലാം പുറകെ വരും."

അനിത മുറിയുടെ പുറത്തേക്ക് നടന്നു. നടക്കുന്നതിനിടെ തിരിഞ്ഞു നിന്ന് കൊണ്ട്.

"നിന്നെ തടിച്ചി എന്ന് പറഞ്ഞു കളിയാക്കുന്നവരോട് പറഞ്ഞോള്ളു അവരുടെ തന്തേന്റെ കാശ് കൊണ്ടല്ല നീ തിന്നുന്നത്."

അനിതയുടെ വാക്കുകൾ മഞ്ജുവിന് ഒരു പുതിയ ഉന്മേഷം നൽകി. അനിത പിന്നെയും മഞ്ജുവിനോട് ചോദിച്ചു.

"നീ എന്റെ കൂടെ മുംബൈക്ക് വരുന്നോ. നിന്നെ ഞാൻ അടിമുടി മാറ്റി തരാം. എ സ്ട്രോങ്ങ് കോൺഫിഡന്റ് വുമൺ."

മഞ്ജുവിന് ആ നിർദേശം സ്വീകാര്യമായി. വീട്ടിൽ അവതരിപ്പിച്ചപ്പോൾ മഞ്ജുവിന്റെ തകർന്ന രൂപം കണ്ട ആരും ആ നിർദേശത്തെ എതിർത്തില്ല. പിന്നെ എല്ലാം പെട്ടന്നായിരുന്നു. മഞ്ജുവിന്റെ ടിസി മേടിച്ചു അവൾ മുംബൈയുടെ കുട്ടി ആവാൻ വേണ്ടി പറന്നു.

മുംബൈയിൽ എത്തി ഒരു മാസം കഴിഞ്ഞപ്പോഴേക്കും ആ സത്യം അനിത അറിഞ്ഞു, മഞ്ജുവിന്ന് ഇത് വരെ ആർത്തവം വന്നില്ല എന്ന സത്യം. അവളോട് ചോദിച്ചപ്പോൾ അവളുടെ ആർത്തവചക്രം ക്രമരഹിതമായി ആണ് വരുന്നത് എന്ന് അനിത മനസ്സിലാക്കി. അനിത മഞ്ജുവിനെയും ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി പരിശോധിപ്പിച്ചു. ആ പരിശോധനയും ടെസ്റ്റുകളുടെ ഫലവും നോക്കിയപ്പോൾ ആണ് മഞ്ജുവിന് ഹോർമോൺ

💬 Comments

View all comments