Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 3 [Teller of tale]
അവളുടെ കരഞ്ഞു ചുവന്ന കണ്ണുകൾ ചേച്ചിയുടെ ശ്രദ്ധയിൽ പെട്ടു. പൊടി കാരണം തുമ്മി എന്ന് പറഞ്ഞവൾ രക്ഷപെട്ടു.
ചേച്ചിയും മോനും സാധനങ്ങൾ ഒക്കെ കൊണ്ടുവക്കാൻ റൂമിലേക്ക് പോയി. കയ്യിൽ ഒരു കവറുമായി സാറ അവന്റെ അടുത്തേക്ക് വന്നു.
"ജിത്തേ എനിക്ക് നിന്റെ സൈസ് ഒന്നുമറിയാത്തത്കൊണ്ട് ഡ്രസ്സ് ഒന്നും വാങ്ങാൻ പറ്റിയില്ല. ഇത് എന്റെ ഒരു സമ്മാനം നിനക്ക്". അവൾ ആ കവർ അവനു നേരെ നീട്ടി.
"ഹേയ്, ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ?.
ഇതിപ്പോ ട്രൈനിങ്ങിന് പോയി വന്നതല്ലേ, ഗൾഫിൽ ജോലിക്കൊന്നും പോയി വന്നതല്ലല്ലോ." അവൻ ആ കവർ വാങ്ങാതെ നിന്നു.
"എന്നാലും എല്ലാവർക്കും കൊടുത്തിട്ടു നിനക്കൊന്നും തരാത്തപ്പോൾ എനിക്ക് നല്ല വിഷമമുണ്ട് ജിത്തേ. നീ ഇത് വാങ്ങ്". ആ കവർ അവൾ അവന്റെ കൈ പിടിച്ചു നിർബന്ധപൂർവം ഏല്പിച്ചു. ജിതേഷ് ആ കവർ അവളുടെ മുൻപിൽ തന്നെ തുറന്നു. അതിൽ ഒരു ബോട്ടിൽ പെർഫ്യൂം.
"ആഹാ കൊള്ളാല്ലോ, ഞാനിതിന്റെ പ്രാന്തനാണെന്നു എങ്ങനറിയാം?". ജിത്ത് പെർഫ്യൂമിന്റെ കവർ പൊട്ടിച്ചുകൊണ്ട് അവളോട് ചോദിച്ചു. അവൾ കൊടുത്ത സമ്മാനം അവനേറെ ഇഷ്ടമുള്ളതാണെന്നു അറിഞ്ഞപ്പോൾ അവളുടെ മുഖത്ത് സന്തോഷം തിരതല്ലുന്നതു അവൻ ശ്രദ്ധിച്ചു.
പെർഫ്യൂമിന്റെ അടപ്പു തുറന്ന് അവൻ സ്മെൽ നോക്കി. "ഉം... സൂപ്പർ "
അവളുടെ മുഖത്തിപ്പോൾ ഒരു ചിരി പടരുന്നുണ്ട്. അവളുടെ മൂഡ് മാറ്റാനായി അവൻ അവളുടെ അടുത്തേക്ക് ചെന്ന് ആ ബോട്ടിലിൽ നിന്നും അല്പം അവളുടെ ഡ്രസ്സിലേക്ക് സ്പ്രേ ചെയ്തു. പതിയെ കുനിഞ്ഞു അവളുടെ നെഞ്ചിലേക്ക് മുഖം അടുപ്പിച്ചു അവൻ ആ സ്മെൽ എടുത്തു. തിളങ്ങുന്ന അവളുടെ കണ്ണിലേക്കു നോക്കി അവൻ പറഞ്ഞു.
"ഉം. കൊള്ളാം, എനിക്കൊത്തിരി ഇഷ്ടമായി.."
ഒന്നും മിണ്ടാതെ സാറ അവനെ നോക്കി നിന്നു. അവന്റെ പറച്ചിലിന്റെ ധ്വനി എന്തെന്ന് അവൾ ചിന്തിച്ചു. എന്തോ അവനോട് വല്ലാതെ അടുക്കുന്നോ എന്നൊരു ചിന്ത അവളുടെ മനസ്സിൽ തട്ടി. അഖിലിനോടുള്ള ബ്രേക്കപ്പ് തല്ക്കാലം മറികടക്കാൻ ജിത്തിന്റെ സമീപനം നല്ലതാണെന്നു അവൾ മനസ്സിൽ കണക്കു കൂട്ടി.
"ജിത്തേ ഇന്നെന്താ ഇനി നിനക്ക് വേറെ പരിപാടി?.
"ഹേയ്, പ്രത്യേകിച്ച് പരിപാടി ഒന്നുമില്ല എന്തേ?".
💬 Comments
View all comments