Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]
ദീപു അറിയിച്ചു.
"ആണോ?.. ഓ ശരിടാ. എന്നാൽ അവിടെ ഒന്ന് പോയി നോക്കാം."
"സാറ.. ഇവിടുന്നു കുറച്ചു മുൻപോട്ടു പോയാൽ ഈ കുന്നിന്റെ മുകളിലേക്കു പോകാനുള്ള വഴിയുണ്ടെന്നാ ദീപു പറയുന്നത്. നമുക്കൊന്ന് പോയാലോ?.. " കയ്യും കഴുകി തിരിച്ചു വന്ന സാറയോട് ജിത്ത് ആരാഞ്ഞു.
"ഹാ എന്നാൽ പോവാമെടാ".. അവൾ വന്ന് കാറിൽ കയറി.
ദീപു പറഞ്ഞപോലെ അൽപ്പം മുൻപിലേക്കു ചെന്നപ്പോൾ റൈറ്റിലേക്കു ഒരു വഴി അവർ കണ്ടു. ജിത്ത് ആ വഴിയിലേക്ക് കാർ തിരിച്ചു. കഷ്ടിച്ച് ഒരു വണ്ടി പോകാനുള്ള സ്ഥലം മാത്രമുള്ള വഴി വളഞ്ഞുപുളഞ്ഞു ആ കുന്നിൻമുകളിലേക്ക് കയറിപോകുന്നു. ഇടക്ക് രണ്ട് ബൈക്കിലായി മൂന്നുനാല് പേർ എതിരെ കടന്നുപോയി.
മനോഹരമായ പുൽത്തകിടിയും ചെറുപാറകൂട്ടങ്ങളും നിറഞ്ഞ തുറസ്സായ ഒരു സ്‌ഥലത്തു അവർ വണ്ടി നിർത്തി വെളിയിലേക്കിറങ്ങി. പുൽത്തകിടിയെ ഇളക്കി മറിച്ച് ഇടതടവില്ലാതെ അടിച്ചുകയറുന്ന തണുത്ത കാറ്റ്. ചെറുവഴികളും മരക്കൂട്ടങ്ങളുമായി താഴെ കാണുന്നത് മനോഹര ദൃശ്യം.
"എന്തൊരു തണുപ്പാടാ കാറ്റിന്.." കയ്യും കൂട്ടി തിരുമി സാറ വന്ന് ജിത്തിനോട് ചേർന്ന് നിന്നു.
"സിറ്റിയിൽ ഇരുന്നാൽ എന്ത് ചൂടാ. എസിയിൽ ഇരുന്നാൽ പോലും കിട്ടുമോ ഇത്രയും സുഖം".. ജിത്ത് സാറയെ തന്നോട് ചേർത്ത് പിടിച്ച് നിന്നു.
"ഉഫ്... തണുക്കുന്നെടാ ചെക്കാ..." രണ്ടുകയ്യും നെഞ്ചിൽ ചേർത്ത് വച്ച് സാറ ജിത്തിന്റെ ദേഹത്തേക്ക് ഒട്ടി. കാറ്റിൽ അവളുടെ പാറിപറന്ന മുടിയിഴകൾ അവന്റെ അവന്റെ മുഖത്തിനെ തഴുകി ഒഴുകി. ഇരു കൈകൊണ്ടും അവളെ ചേർത്ത് പിടിച്ച് നിന്ന അവന്റെയുള്ളിൽ ഒരു വല്ലാത്ത വിങ്ങൽ അനുഭവപ്പെട്ടു. അതവളോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെയോ, അതോ അല്പസമയം കഴിഞ്ഞാൽ വീണ്ടും വെറും രണ്ടു പരിചിതരെപോലെ കഴിയേണ്ടി വരുന്ന ദുഖമോർത്തിട്ടോ.
അവരുടെ പിന്നിലായി വലിയൊരു വാകമരം നിറയെ പൂത്തുലഞ്ഞു നിന്നിരുന്നു. വീശിയടിക്കുന്ന കാറ്റിൽ പൂക്കളിങ്ങനെ താഴെക്ക് വീണുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ ജിത്ത് കാറിനടുത്തേക്ക് ചെന്നു സാറയുടെ ബാഗ് എടുത്തു വന്ന് അവളുടെ ക്യാമറ എടുത്തു. സാറയോട് ആ മരത്തിന്റെ സൈഡിലേക്ക് നീങ്ങി നിൽക്കാൻ പറഞ്ഞിട്ട് അവൻ ക്യാമറ സെറ്റ് ചെയ്യാൻ തുടങ്ങി. വീണ്ടും ഒരു കാറ്റിൽ പുഷ്പങ്ങൾ പൊഴിഞ്ഞപ്പോൾ അവൻ സാറയുടെ
💬 Comments
View all comments