Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]
നോക്കി.
ജിത്ത് ആകെ സ്ഥബ്ധനായി അവളെ നോക്കി നിന്നു.
"ഒന്നുമില്ലെടാ ചെക്കാ. ഈ ഫോട്ടോ കണ്ടപ്പോൾ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു പോയതാ.. അതിന് നീയെന്താ വിഷമിച്ചു നിക്കുന്നെ?". അവൾ അവനെ നോക്കി മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചു.
പക്ഷേ അതല്ല അവൾ കരഞ്ഞതിന്റെ കാരണം എന്ന് അവന് നന്നായി അറിയാമായിരുന്നു. അവളെ നോക്കി വിഷമിച്ചു നിന്ന അവന്റെ കയ്യിൽ അവൾ പിടിച്ചു.
"നടക്കെട പൊട്ടാ.. ചുമ്മാ ഇങ്ങനെ നോക്കി നിൽക്കാതെ. എനിക്ക് വിശക്കുന്നെടാ നമുക്ക് കഴിച്ചാലോ?.." അവൾ വിഷയം മാറ്റി. ഒപ്പം അവന്റെ മൂഡും മാറ്റാനായി അവൾ പറഞ്ഞു. അവളുടെ കയ്യും പിടിച്ച് മൗനിയായി ജിത്ത് വണ്ടിയുടെ അടുത്തേക്ക് നടന്നു.
അവർ വന്ന് വണ്ടിയിൽ കയറി. കരുതിയിരുന്ന വെള്ളകുപ്പി എടുത്തു കൈകൾ കഴുകി, ദീപു തന്ന ഭക്ഷണം എടുത്തു അവർ കഴിക്കുവാൻ തുടങ്ങി.
സാറ ഒരു ചപ്പാത്തിയെടുത്തു കറിയിൽ മുക്കി ആദ്യമേ ജിത്തിന്റെ വായിലേക്ക് നീട്ടി. അവനാ കൈപിടിച്ച് അവൾ നീട്ടിയ ചപ്പാത്തി വായിലേക്കെടുത്തു. ഇടക്ക് സ്വയം കഴിച്ചും, ജിത്തിന്റെ വായിലേക്ക് നുള്ളികൊടുത്തും സാറ ദീപു തന്ന ടിഫിൻ ബോക്സ് കളിയാക്കി അടച്ചു വച്ചു.
"നല്ല ടേസ്റ്റ് ഉണ്ടായിരുന്നല്ലേ, ദീപുവിനോട് താങ്ക്സ് പറഞ്ഞേരെടാ.". സാറ അവനെ ഓർമിപ്പിച്ചു.
"ശരിയാ... അവനെ ഒന്ന് വിളിച്ചില്ല. വിളിച്ചു ഒരു നന്ദി പറയാം. ടിഫിൻ തന്നതിനും, നമ്മൾക്ക് ഇങ്ങനെ ഒരു സ്ഥലം പറഞ്ഞു തന്നതിനും". ജിത്ത് മൊബൈൽ കയ്യിലെടുത്തു.
"ഹാ പറ മോനെ", ഫോൺ അറ്റൻഡ് ചെയ്തു ദീപുവിന്റെ മറുപടി.
"ഡാ മോനെ, നല്ല അടിപൊളി സ്ഥലം. പിന്നെ ഞങ്ങൾ കഴിപ്പും കഴിഞ്ഞു. നല്ല ഫുഡ് ആയിരുന്നു. അമ്മയോട് ഞങ്ങളുടെ താങ്ക്സ് പറഞ്ഞേക്കണേ. സാറ പ്രത്യേകം നിനക്ക് താങ്ക്സ് പറഞ്ഞിട്ടുണ്ട്."
"ഓ.. ശരി.. നിങ്ങൾ എവിടെ ആണെടാ ഇപ്പോൾ?". ദീപു തിരക്കി.
"ഒരു വാട്ടർഫാൾന്റെ അടുത്ത് വണ്ടി ഒതുക്കിയെടാ. അടിപൊളി സ്പോട്ട് മോനെ". ജിത്ത് മറുപടി പറഞ്ഞു.
"ഓ, അവിടാർന്നോ. കുറച്ചു മുൻപോട്ടു പോയാൽ റൈറ്റ് ഒരു ടേൺ ഉണ്ട്. അത് കയറി ചെന്നാൽ ആ വാട്ടർഫാൾന്റെ മുകളിൽ എത്താടാ. നല്ല വ്യൂ ആണ്".
💬 Comments
View all comments