Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]
കൊടുത്തു. ആ വെള്ളച്ചാട്ടത്തിന് മുൻപിലായി നിന്ന ജിത്തിന്റെ അടുത്തേക്ക് ഓടി വന്ന അവൾ ജിത്തിനോട് ചേർന്ന് നിന്ന് ഫോട്ടോക്ക് പോസ് ചെയ്തു. അയാൾ മൊബൈൽ നോക്കി അവരുടെ ഒരു ഫോട്ടോ എടുത്തു. ജിത്ത് സാറയുടെ അരയിലൂടെ കൈ ചേർത്ത് അവളെ ഒന്നുകൂടി ചേർത്ത് പിടിച്ച് ഒരു ഫോട്ടോ കൂടി എടുക്കാൻ അയാളോട് അഭ്യർത്ഥിച്ചു. കുറച്ചുകൂടി മുൻപോട്ടു വന്ന അയാൾ കൈ എടുത്തു ജിത്തിന്റെ നെഞ്ചിലേക്ക് വച്ചു നിൽക്കാൻ സാറയോട് ആംഗ്യം കാണിച്ചു. സാറ ഒന്ന് ചിരിച്ചു കൊണ്ട് ഒരു കൈ കൊണ്ട് ജിത്തിനെ കെട്ടിപിടിച്ചു മറുകൈ അവന്റെ നെഞ്ചിൽ ചേർത്ത് മുഖം അവന്റെ മാറോടു ചേർത്ത് നിന്നു. മൊബൈലും പിടിച്ച് നിന്ന അയാളും ഒരു നിമിഷത്തേക്ക് അവരെ നോക്കി നിന്നുപോയി. പെട്ടന്ന് തന്നെ അയാൾ ആ മനോഹര മുഹൂർത്തം മൊബൈലിൽ ഒപ്പിയെടുത്തു. രണ്ടുമൂന്നു അംഗിളിൽ മാറി മാറി നിന്ന് അയാൾ ദൃശ്യം പകർത്തി മൊബൈൽ അവർക്കു തിരിച്ചു നൽകി. ആ ഫോട്ടോ കണ്ട് അവർ അതിശയവും അതിലേറെ സന്തോഷവും കൊണ്ട് കോരി തരിച്ചു നിന്നുപോയി.
"ഭായ്, താങ്ക് യൂ..". അത്ര മനോഹരമായ ഫോട്ടോ എടുത്ത അയാളുടെ അടുത്തേക്ക് ഓടി ചെന്നു ജിത്ത് അയാളുടെ കയ്യിൽ പിടിച്ച് നന്ദി അറിയിച്ചു. ചിരിച്ചുകൊണ്ട് കൈ കുലുക്കി അയാളും സന്തോഷത്തോടെ നടന്നു നീങ്ങി.
"ജിത്തേ ഇത് കണ്ടോടാ..". ഫോട്ടോ മാറി മാറി നോക്കി ഒരു കൊച്ചുകുട്ടിയെപോലെ സാറ തുള്ളിച്ചടുകയാണ്. ആ ഫോട്ടോയിൽ അവന്റെ മാറിലൊട്ടി നിൽക്കുന്ന അവളുടെ രൂപം, മുജ്ജന്മങ്ങളിൽ എപ്പോളോ വേർപിരിഞ്ഞ രണ്ടിണകൾ ഈ ജന്മം ഒത്തു ചേർന്നപോലെ. അത്രയ്ക്ക് മനോഹരമായിട്ടുണ്ട് അവർ തമ്മിൽ ചേർന്ന്നിൽക്കുമ്പോൾ. മൊബൈൽ പിടിച്ച് അനങ്ങാതെ നിൽക്കുന്ന സാറയെ അപ്പോളാണവൻ ശ്രദ്ധിച്ചത്. ആ ഫോട്ടോയും നോക്കി നിൽക്കുന്ന അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരിക്കുന്നു.
"ഹേയ്... സാറ.. എന്താടി പോന്നേ?." അവൻ അവളുടെ കൈ പിടിച്ച് ആധിയോടെ തിരക്കി.
"ഒന്നുല്ല ജിത്തുട്ടാ..". അവൾ വിതുമ്പി.
"എന്താടാ.. എന്തിനാ എന്റെ പൊന്ന് കരയുന്നെ?". അവന് ആകെ വിഷമം ആയി.
"ഒന്നുല്ല ജിത്തേ". അവൾ കണ്ണ് തുടച്ചു. മറ്റുള്ളവർ ശ്രദ്ധിക്കുന്നോ എന്ന്
💬 Comments
View all comments