0%

Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]

Author : kkstories Read All Parts 759

ജിത്തുട്ടാ..". അവൾ വിതുമ്പി.

"എന്താടാ.. എന്തിനാ എന്റെ പൊന്ന് കരയുന്നെ?". അവന് ആകെ വിഷമം ആയി.

"ഒന്നുല്ല ജിത്തേ". അവൾ കണ്ണ് തുടച്ചു. മറ്റുള്ളവർ ശ്രദ്ധിക്കുന്നോ എന്ന് നോക്കി.

ജിത്ത് ആകെ സ്ഥബ്ധനായി അവളെ നോക്കി നിന്നു.

"ഒന്നുമില്ലെടാ ചെക്കാ. ഈ ഫോട്ടോ കണ്ടപ്പോൾ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു പോയതാ.. അതിന് നീയെന്താ വിഷമിച്ചു നിക്കുന്നെ?". അവൾ അവനെ നോക്കി മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചു.

പക്ഷേ അതല്ല അവൾ കരഞ്ഞതിന്റെ കാരണം എന്ന് അവന് നന്നായി അറിയാമായിരുന്നു. അവളെ നോക്കി വിഷമിച്ചു നിന്ന അവന്റെ കയ്യിൽ അവൾ പിടിച്ചു.

"നടക്കെട പൊട്ടാ.. ചുമ്മാ ഇങ്ങനെ നോക്കി നിൽക്കാതെ. എനിക്ക് വിശക്കുന്നെടാ നമുക്ക് കഴിച്ചാലോ?.." അവൾ വിഷയം മാറ്റി. ഒപ്പം അവന്റെ മൂഡും മാറ്റാനായി അവൾ പറഞ്ഞു. അവളുടെ കയ്യും പിടിച്ച് മൗനിയായി ജിത്ത് വണ്ടിയുടെ അടുത്തേക്ക് നടന്നു.

അവർ വന്ന് വണ്ടിയിൽ കയറി. കരുതിയിരുന്ന വെള്ളകുപ്പി എടുത്തു കൈകൾ കഴുകി, ദീപു തന്ന ഭക്ഷണം എടുത്തു അവർ കഴിക്കുവാൻ തുടങ്ങി.

സാറ ഒരു ചപ്പാത്തിയെടുത്തു കറിയിൽ മുക്കി ആദ്യമേ ജിത്തിന്റെ വായിലേക്ക് നീട്ടി. അവനാ കൈപിടിച്ച് അവൾ നീട്ടിയ ചപ്പാത്തി വായിലേക്കെടുത്തു. ഇടക്ക് സ്വയം കഴിച്ചും, ജിത്തിന്റെ വായിലേക്ക് നുള്ളികൊടുത്തും സാറ ദീപു തന്ന ടിഫിൻ ബോക്സ് കളിയാക്കി അടച്ചു വച്ചു.

"നല്ല ടേസ്റ്റ് ഉണ്ടായിരുന്നല്ലേ, ദീപുവിനോട് താങ്ക്സ് പറഞ്ഞേരെടാ.". സാറ അവനെ ഓർമിപ്പിച്ചു.

"ശരിയാ... അവനെ ഒന്ന് വിളിച്ചില്ല. വിളിച്ചു ഒരു നന്ദി പറയാം. ടിഫിൻ തന്നതിനും, നമ്മൾക്ക് ഇങ്ങനെ ഒരു സ്ഥലം പറഞ്ഞു തന്നതിനും".

💬 Comments

View all comments