Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]
ജിത്ത് മൊബൈൽ കയ്യിലെടുത്തു.
"ഹാ പറ മോനെ", ഫോൺ അറ്റൻഡ് ചെയ്തു ദീപുവിന്റെ മറുപടി.
"ഡാ മോനെ, നല്ല അടിപൊളി സ്ഥലം. പിന്നെ ഞങ്ങൾ കഴിപ്പും കഴിഞ്ഞു. നല്ല ഫുഡ് ആയിരുന്നു. അമ്മയോട് ഞങ്ങളുടെ താങ്ക്സ് പറഞ്ഞേക്കണേ. സാറ പ്രത്യേകം നിനക്ക് താങ്ക്സ് പറഞ്ഞിട്ടുണ്ട്."
"ഓ.. ശരി.. നിങ്ങൾ എവിടെ ആണെടാ ഇപ്പോൾ?". ദീപു തിരക്കി.
"ഒരു വാട്ടർഫാൾന്റെ അടുത്ത് വണ്ടി ഒതുക്കിയെടാ. അടിപൊളി സ്പോട്ട് മോനെ". ജിത്ത് മറുപടി പറഞ്ഞു.
"ഓ, അവിടാർന്നോ. കുറച്ചു മുൻപോട്ടു പോയാൽ റൈറ്റ് ഒരു ടേൺ ഉണ്ട്. അത് കയറി ചെന്നാൽ ആ വാട്ടർഫാൾന്റെ മുകളിൽ എത്താടാ. നല്ല വ്യൂ ആണ്". ദീപു അറിയിച്ചു.
"ആണോ?.. ഓ ശരിടാ. എന്നാൽ അവിടെ ഒന്ന് പോയി നോക്കാം."
"സാറ.. ഇവിടുന്നു കുറച്ചു മുൻപോട്ടു പോയാൽ ഈ കുന്നിന്റെ മുകളിലേക്കു പോകാനുള്ള വഴിയുണ്ടെന്നാ ദീപു പറയുന്നത്. നമുക്കൊന്ന് പോയാലോ?.. " കയ്യും കഴുകി തിരിച്ചു വന്ന സാറയോട് ജിത്ത് ആരാഞ്ഞു.
"ഹാ എന്നാൽ പോവാമെടാ".. അവൾ വന്ന് കാറിൽ കയറി.
ദീപു പറഞ്ഞപോലെ അൽപ്പം മുൻപിലേക്കു ചെന്നപ്പോൾ റൈറ്റിലേക്കു ഒരു വഴി അവർ കണ്ടു. ജിത്ത് ആ വഴിയിലേക്ക് കാർ തിരിച്ചു. കഷ്ടിച്ച് ഒരു വണ്ടി പോകാനുള്ള സ്ഥലം മാത്രമുള്ള വഴി വളഞ്ഞുപുളഞ്ഞു ആ കുന്നിൻമുകളിലേക്ക് കയറിപോകുന്നു. ഇടക്ക് രണ്ട് ബൈക്കിലായി മൂന്നുനാല് പേർ എതിരെ കടന്നുപോയി.
മനോഹരമായ പുൽത്തകിടിയും ചെറുപാറകൂട്ടങ്ങളും നിറഞ്ഞ തുറസ്സായ ഒരു സ്‌ഥലത്തു അവർ വണ്ടി നിർത്തി വെളിയിലേക്കിറങ്ങി. പുൽത്തകിടിയെ ഇളക്കി മറിച്ച് ഇടതടവില്ലാതെ അടിച്ചുകയറുന്ന തണുത്ത കാറ്റ്.
💬 Comments
View all comments