0%

Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]

Author : kkstories Read All Parts 761

ചെറുവഴികളും മരക്കൂട്ടങ്ങളുമായി താഴെ കാണുന്നത് മനോഹര ദൃശ്യം.

"എന്തൊരു തണുപ്പാടാ കാറ്റിന്.." കയ്യും കൂട്ടി തിരുമി സാറ വന്ന് ജിത്തിനോട് ചേർന്ന് നിന്നു.

"സിറ്റിയിൽ ഇരുന്നാൽ എന്ത് ചൂടാ. എസിയിൽ ഇരുന്നാൽ പോലും കിട്ടുമോ ഇത്രയും സുഖം".. ജിത്ത് സാറയെ തന്നോട് ചേർത്ത് പിടിച്ച് നിന്നു.

"ഉഫ്... തണുക്കുന്നെടാ ചെക്കാ..." രണ്ടുകയ്യും നെഞ്ചിൽ ചേർത്ത് വച്ച് സാറ ജിത്തിന്റെ ദേഹത്തേക്ക് ഒട്ടി. കാറ്റിൽ അവളുടെ പാറിപറന്ന മുടിയിഴകൾ അവന്റെ അവന്റെ മുഖത്തിനെ തഴുകി ഒഴുകി. ഇരു കൈകൊണ്ടും അവളെ ചേർത്ത് പിടിച്ച് നിന്ന അവന്റെയുള്ളിൽ ഒരു വല്ലാത്ത വിങ്ങൽ അനുഭവപ്പെട്ടു. അതവളോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെയോ, അതോ അല്പസമയം കഴിഞ്ഞാൽ വീണ്ടും വെറും രണ്ടു പരിചിതരെപോലെ കഴിയേണ്ടി വരുന്ന ദുഖമോർത്തിട്ടോ.

അവരുടെ പിന്നിലായി വലിയൊരു വാകമരം നിറയെ പൂത്തുലഞ്ഞു നിന്നിരുന്നു. വീശിയടിക്കുന്ന കാറ്റിൽ പൂക്കളിങ്ങനെ താഴെക്ക് വീണുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അത് കണ്ടപ്പോൾ ജിത്ത് കാറിനടുത്തേക്ക് ചെന്നു സാറയുടെ ബാഗ് എടുത്തു വന്ന് അവളുടെ ക്യാമറ എടുത്തു. സാറയോട് ആ മരത്തിന്റെ സൈഡിലേക്ക് നീങ്ങി നിൽക്കാൻ പറഞ്ഞിട്ട് അവൻ ക്യാമറ സെറ്റ് ചെയ്യാൻ തുടങ്ങി. വീണ്ടും ഒരു കാറ്റിൽ പുഷ്പങ്ങൾ പൊഴിഞ്ഞപ്പോൾ അവൻ സാറയുടെ ഫോട്ടോ ക്ലിക്ക് ചെയ്തു. പിന്നെ അവിടുത്തെ പ്രകൃതി രാമണീയതയും പല ദിക്കിലേക്ക് തിരിഞ്ഞു അവനാ ക്യാമെറയിൽ പകർത്തി. സാറ അപ്പോളേക്കും കുറച്ചു താഴെയുള്ള പാറക്കൂട്ടത്തിന് നടുവിലേക്കിറങ്ങിയിരുന്നു. മുകളിൽനിന്നും പാറക്കൂട്ടങ്ങൾക്ക് നടുവിൽ നിൽക്കുന്ന സാറയുടെ ഒരു ഫോട്ടോ എടുത്തിട്ട് അവൻ അവളെ തിരിച്ചു വിളിച്ചു.

വാകമരത്തിൽ ചാരിനിന്നു എടുത്ത ഫോട്ടോകൾ നോക്കി നിന്ന ജിത്തിനടുത്തേക്ക് സാറ കയറി

💬 Comments

View all comments