Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]
ഒരു മുത്തം നൽകി.
"പോട്ടേഡാ.. ഞാൻ ചെന്നു കഴിഞ്ഞു നിനക്ക് മെസ്സേജ് ഇടാം. എന്നിട്ട് നീ കയറി വന്നാൽ മതി. ശരി എന്ന് ജിത്ത് തലയാട്ടി. സാറ വിഷമം മറച്ചുപിടിച്ചു അവനെ നോക്കി ഒന്നു ചിരിച്ചുകൊണ്ട് കാറിൽ കയറി സ്റ്റാർട്ട് ആക്കി. അവനെ കൈ വീശി കാണിച്ച് അവൾ വണ്ടി മുൻപോട്ടെടുത്തു. ഒരുപാടു ഓർമ്മകൾ നിറച്ച്, സ്നേഹം ഉള്ളിലൊതുക്കി അവർ രണ്ട് അയല്പക്കകാർ മാത്രമായി വീണ്ടും അഭിനയിക്കാൻ പോകുന്നു.
പിറ്റേദിവസം ഓഫീസിൽ ചെന്ന് ദീപുവിനോട് നടന്നകാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ അവൻ ചിരിച്ചു ചിരിച്ച് വട്ടായി.
"ഇനിയെന്തായാലും ആ വഴി പോകേണ്ട. അടുത്ത തവണത്തേക്ക് നീ വേറെ ഏതെങ്കിലും സ്ഥലം പറഞ്ഞുതന്നാൽ മതി". ജിത്ത് ചിരിച്ചുകൊണ്ട് ദീപുവിനോട് പറഞ്ഞു.
"എന്തായാലും നിങ്ങൾ പ്രശ്നത്തിന്നു രക്ഷപെട്ടല്ലോടാ.." ദീപു തലയിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.
പ്രശ്നങ്ങൾ ഒക്കെ വീണ്ടും അവരുടെ ജീവിതത്തിലേക്ക് വരാൻ കിടക്കുന്നതെ ഉണ്ടായിരുന്നുള്ളു.
അങ്ങനെയിരിക്കെ ഒരുദിവസം ഉച്ചകഴിഞ്ഞു 3 മണി ആയപ്പോൾ ജിത്തിന്റെ ഫോണിലേക്ക് സാറയുടെ കോൾ വന്നു. സാധാരണ ലഞ്ച് ടൈമിൽ വിളിച്ചു വച്ചാൽ പിന്നെ വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞേ സാറ വിളിക്കാറുള്ളു. എന്തോ അത്യാവശ്യം ഉണ്ട് എന്ന് ജിത്തിന് മനസ്സിൽ തോന്നി.
"ഹെലോ ":അവൻ ഫോണെടുത്തു.
"എടാ.. നീ ബിസി ആണോ ചക്കരേ?." സാറ തിരക്കി. അവളുടെ സംസാരത്തിൽ എന്തോ ടെൻഷൻ ഉള്ളത് അവൻ ഒറ്റയടിക്ക് തിരിച്ചറിഞ്ഞു.
"അല്ലെടി പെണ്ണേ, നീ പറ.. എന്താ നിനക്കൊരു ടെൻഷൻ?.."
തന്റെ സ്വരമൊന്നു മാറിയാൽ അത് അവന് പെട്ടന്ന് തിരിച്ചറിയാനാകുമെന്ന് ഓർത്തപ്പോൾ, തങ്ങളുടെ അടുപ്പം എത്ര ആഴമേറിയതാണ് എന്ന് സാറ ചിന്തിച്ചു പോയി.
"ജിത്തേ ഒരു ചെറിയ ടെൻഷൻ. എടാ മമ്മിയുടെ അനിയത്തിയുടെ മോൾ ഒരു ജിൻസി ഉണ്ട്. ഇപ്പോളവൾ രാജസ്ഥാനിൽ നഴ്സ് ആണ്. കല്യാണം കഴിഞ്ഞു ഒരുവർഷം ആയപ്പോളേക്കും അവൾ ഡിവോഴ്സ് ആയി. അവൾക്ക് അവിടെ രാജസ്ഥാനിൽ ആരോ ഉണ്ടെന്ന് വീട്ടുകാരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. കുറേ നാളായിട്ട് അവളുടെ ഒരു വിവരവും ഇല്ലായിരുന്നു. ഇപ്പോൾ അവളുടെ ഫോൺ വന്നു. അവളിങ്ങോട്ടു വരുന്നുണ്ടെന്ന്."
"അയ്യോ, എന്നാ വരുന്നത്?". ജിത്ത്
💬 Comments
View all comments