0%

Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]

Author : kkstories Read All Parts 772

മുഖത്ത് നിഴലിച്ചു.

വീടെത്തുന്നതിനു രണ്ടുകിലോമീറ്റന് ഇപ്പുറം ജിത്ത് കാർ സൈഡിൽ ഒതുക്കി ഇറങ്ങി. സാറയും ഇറങ്ങി വന്നു അവനെ നോക്കി നിന്നു. രണ്ടാൾക്കും പിരിയാൻ പറ്റാത്ത വിഷമം മുഖത്തുണ്ടായിരുന്നു. ജിത്ത് കാറിൽനിന്ന് തന്റെ ബാഗ് എടുത്തു സാറയുടെ അടുത്തേക്ക് വന്നു. പാറിപറന്നു കിടന്ന അവളുടെ മുടിയിൽ തഴുകി ഒതുക്കി അവനവളെ നോക്കി. അവളാ കൈ പിടിച്ചു ഒരു മുത്തം നൽകി.

"പോട്ടേഡാ.. ഞാൻ ചെന്നു കഴിഞ്ഞു നിനക്ക് മെസ്സേജ് ഇടാം. എന്നിട്ട് നീ കയറി വന്നാൽ മതി. ശരി എന്ന് ജിത്ത് തലയാട്ടി. സാറ വിഷമം മറച്ചുപിടിച്ചു അവനെ നോക്കി ഒന്നു ചിരിച്ചുകൊണ്ട് കാറിൽ കയറി സ്റ്റാർട്ട് ആക്കി. അവനെ കൈ വീശി കാണിച്ച് അവൾ വണ്ടി മുൻപോട്ടെടുത്തു. ഒരുപാടു ഓർമ്മകൾ നിറച്ച്, സ്നേഹം ഉള്ളിലൊതുക്കി അവർ രണ്ട് അയല്പക്കകാർ മാത്രമായി വീണ്ടും അഭിനയിക്കാൻ പോകുന്നു.

പിറ്റേദിവസം ഓഫീസിൽ ചെന്ന് ദീപുവിനോട് നടന്നകാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ അവൻ ചിരിച്ചു ചിരിച്ച് വട്ടായി.

"ഇനിയെന്തായാലും ആ വഴി പോകേണ്ട. അടുത്ത തവണത്തേക്ക് നീ വേറെ ഏതെങ്കിലും സ്ഥലം പറഞ്ഞുതന്നാൽ മതി". ജിത്ത് ചിരിച്ചുകൊണ്ട് ദീപുവിനോട് പറഞ്ഞു.

"എന്തായാലും നിങ്ങൾ പ്രശ്നത്തിന്നു രക്ഷപെട്ടല്ലോടാ.." ദീപു തലയിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.

പ്രശ്നങ്ങൾ ഒക്കെ വീണ്ടും അവരുടെ ജീവിതത്തിലേക്ക് വരാൻ കിടക്കുന്നതെ ഉണ്ടായിരുന്നുള്ളു.

അങ്ങനെയിരിക്കെ ഒരുദിവസം ഉച്ചകഴിഞ്ഞു 3 മണി ആയപ്പോൾ ജിത്തിന്റെ ഫോണിലേക്ക് സാറയുടെ കോൾ വന്നു. സാധാരണ ലഞ്ച് ടൈമിൽ വിളിച്ചു വച്ചാൽ പിന്നെ വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങിക്കഴിഞ്ഞേ സാറ വിളിക്കാറുള്ളു. എന്തോ അത്യാവശ്യം ഉണ്ട് എന്ന്

💬 Comments

View all comments