0%

Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]

Author : kkstories Read All Parts 828

കാലിൽ ഇട്ടോണ്ടിരുന്നപ്പോളാണ് സാറ ഓപ്പോസിറ്റിൽ ഡോർ തുറന്ന് ഇറങ്ങി വന്നത് . അവളുടെ പുറകിൽ ജിൻസിയും നിൽപ്പുണ്ടായിരുന്നു.

"ഹാ ജിത്തേ, നീ ഉറങ്ങുവാണോ, ഞാനും വരുന്നേ.." അതും പറഞ്ഞ് സാറ പുറകിൽ നിൽക്കുന്ന ജിൻസി കാണാതെ ജിത്തിനെ നോക്കി ഒരു കള്ളച്ചിരിയോടെ കണ്ണിറുക്കി. എന്നിട്ട് തിരിഞ് ജിൻസിയോടായി പറഞ്ഞു.

"ജിൻസി ഇത് ജിത്ത്. നമ്മുടെ ജോത്സ്നചേച്ചിയുടെ പുന്നാര ആങ്ങള". എന്നിട്ട് അവൾ ചിരിച്ചുകൊണ്ട് ജിത്തിനെ നോക്കി.

"ഇതാണ് ജിൻസി, എന്റെ കസിൻ". അവളെ ജിത്തിന് പരിചയപ്പെടുത്തി. ജിൻസി കണ്ണിമക്കാതെ ജിത്തിനെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ സാറക്ക് അത് അത്ര പിടിച്ചില്ല.

"ഹാ ഇന്നലെ വന്നിരുന്നു അല്ലേ, ചേച്ചി പറഞ്ഞിരുന്നു". ജിത്ത് ജിൻസിയെ നോക്കി ഔപചാരികതയോടെ ഒന്ന് ചിരിച്ചു.

"വന്നേ, ലേറ്റ് ആയാൽ ട്രെയിൻ അതിന്റെ പാട്ടിനു പോകും". സാറ ജിത്തിനെ നോക്കി തിരക്ക് കൂട്ടി.

ജിൻസിയോട് വാതിൽ അടച്ചോളാൻ പറഞ്ഞിട്ട് സാറ ജിത്തിനൊപ്പം വന്ന് ലിഫ്റ്റിൽ കയറി.

താഴെ എത്തി അവർ സ്റ്റേഷനിലേക്ക് റിക്ഷയിൽ കയറി. ഇരുന്ന പാടെ അവന്റെ കയ്യിൽ പിടിച്ച് സാറ അവനോട് ഒട്ടി ചേർന്നു.

"ആഹാ..ആരും കാണുമെന്നുള്ള പേടി ഒന്നുമില്ലേ ഇന്നെന്റെ പെണ്ണിന്. അല്ലേ എന്നെ ഒരുകിലോമീറ്റർ ദൂരത്തേക്ക് തള്ളി ഇരുത്തുന്ന ആളാണല്ലോ". അവനാ തിളങ്ങുന്ന കണ്ണിലേക്കു നോക്കി ചോദിച്ചു.

"ആര് വേണേ കണ്ടോട്ടെ. എനിക്കെന്റെ ചെക്കന്റെ കൂടെ ഇങ്ങനിരിക്കണം". പരിസരം മറന്നു അവൾ അവന്റെ കയ്യിലൂടെ കൈ കോർത്തു ചേർന്നിരുന്നു.

"എങ്ങനെ കഴിഞ്ഞു ഇന്നലെ രാത്രി?".. ജിത്ത് അവളോട് ആരാഞ്ഞു.

"എങ്ങനെ കഴിയാൻ. ഞാൻ ഒരു റൂമിൽ കയറി കതകടച്ചു കിടന്നുറങ്ങി.

💬 Comments

View all comments