0%

Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]

Author : kkstories Read All Parts 277

എത്താന്ന് അല്ലേ പർഞ്ഞത്." ശരി എന്ന് തലയാട്ടി ജിത്ത് ഫോണെടുത്തു സാറയെ വിളിച്ചു.

"ചക്കരെ ഞാൻ ജസ്റ്റ് തിരിച്ചുടാ. ഒരു അരമണിക്കൂറിൽ നീ പറഞ്ഞ ലൊക്കേഷൻ എത്തും. നീയവിടെ കാണില്ലേ?". ഫോണെടുത്തതെ സാറ ഒറ്റ ശ്വാസത്തിൽ അറിയിച്ചു. വാർത്തമാനത്തിൽ അവൾക്കും അല്പം ടെൻഷൻ ഉള്ളതുപോലെ ജിത്തിന് തോന്നി.

"പിന്നെ, ഞാൻ റെഡി ആണ്. ഇപ്പോൾത്തന്നെ ഇറങ്ങുവാ. ഞാനവിടെ ഉണ്ടാകും. സൂക്ഷിച്ചു വാ. കേട്ടോ . ഒക്കെ ഡാ..".ജിത്ത് ഫോൺ കട്ട് ചെയ്തു.

"ഹോ, എന്തൊരു സ്നേഹമാണോ ഈശ്വരാ.."അവന്റെ സംസാരം കേട്ട് നിന്ന ദീപു രണ്ടുകൈകളും മാനത്തേക്ക് നോക്കി ഉയർത്തി.

"പോടാ പോടാ, അവൾ ഇറങ്ങി. അര മണിക്കൂറിൽ എത്തും എന്ന് പറഞ്ഞു". ജിത്ത് അവനെ നോക്കി പുഞ്ചിരി തൂകി.

"എന്നാൽ വാ ഞാൻ ഹൈവേ വിടാം." ദീപു പോയി ബൈക്ക് സ്റ്റാർട്ടാക്കി വന്നു. ഹാൻഡ്ബാഗ് തോളിൽ തൂക്കി ജിത്ത് അവന്റെ പുറകിൽ കയറി. 10 മിനിറ്റ് വേണ്ടി വന്നുള്ളൂ അവർ ഹൈവേ എത്താൻ. സാറയെ മീറ്റ് ചെയ്തിട്ട് പോകാം എന്നും പറഞ്ഞു ജിത്ത് ദീപുനെ അവിടെ പിടിച്ചു നിർത്തി. എന്നാൽ പിന്നെ ഇവനെ വട്ടുപിടിപ്പിച്ചു നടത്തുന്ന അവളെ ഒന്ന് കണ്ടിട്ട് തന്നെ എന്ന് കരുതി ദീപുവും ബൈക്ക് സൈഡിൽ ഒതുക്കി അതിൽ ചാരി നിൽപ്പായി. പൊടിപടലം നിറഞ്ഞ ഹൈവേയിൽ ദൂരേക്ക് കണ്ണും പായിച്ചു കൈകൾ കൂട്ടി തിരുമി സമാധാനം ഇല്ലാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന ജിത്തിനെ കണ്ടപ്പോൾ അവന് ചിരി അടക്കാനായില്ല.

അല്പസമയം കഴിഞ്ഞപ്പോൾ ദൂരെനിന്നും ഒരു വെള്ള ഓഡി കാർ അവർ നിന്നിടത്തേക്ക് സൈഡ് എടുത്തു വരുന്നു. ജിത്തിന്റെ മുഖത്ത് ഒരു ചിരി പൊടിയുന്നത് ദീപു ശ്രദ്ധിച്ചു. പൊടിപറത്തികൊണ്ട് ആ കാർ അവരുടെ അടുത്തുവന്നു നിന്നു. ജിത്തിനൊപ്പം അവിടെ ബൈക്കിൽ ചാരി നിൽക്കുന്ന ദീപുവിനെ സാറ കണ്ടു. ജിത്ത് പറഞ്ഞ് ദീപുവിനെ അവൾക്ക് നല്ല മന:പാഠം.

"ഹായ് ദീപു. ഹൌ ആർ യൂ?." കാറിൽ നിന്നിറങ്ങി സാറ ചിരിച്ചുംകൊണ്ട് ദീപുവിന് അടുത്തേക്ക് വന്ന് അവന് നേരെ കൈ നീട്ടി.

"ഹായ് സാറാ... ഐ ആം ഗുഡ്." സാറക്ക് കൈ കൊടുത്ത ദീപു തള്ളിച്ച കണ്ണുകൾകൊണ്ട് ജിത്തിനെ നോക്കി. നീയെന്തൊരു ഭാഗ്യവാനാടാ എന്ന് പറയാതെ പറയുന്ന നോട്ടം.

ജിത്ത് ഒരു ചെറുചിരിയോടെ കാറിന്റെ ബാക്ക് ഡോർ തുറന്ന് കയ്യിലിരുന്ന ബാഗ് ഉള്ളിലേക്കേറിഞ്ഞു. ഡോർ അടച്ച് ജിത്ത് അവരുടെ അടുത്തേക്ക് എത്തി. സാറ വന്ന്

💬 Comments

View all comments