Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]
ജിത്തിനോട് ചേർന്നു നിന്ന് അവന്റെ കൈയിൽ വിരലുകൾ കോർത്തു.
"കുറേ നേരം നിന്നോടാ?..". അവളുടെ കണ്ണുകളിൽ തിളങ്ങുന്നതൊക്കെയും അവനോടുള്ള അതിരറ്റ സ്നേഹം.
"ഹേയ് ഇല്ല കുറച്ചുനേരമേ ആയുള്ളൂ." ജിത്ത് ദീപുവിനെ നോക്കി. അവരെ തന്നെ നോക്കി നിൽക്കുന്ന അവന്റെ മുഖത്ത് സാറയെ കണ്ടപ്പോളുള്ള അന്ധളിപ്പ് ഇതുവരെ മാറിയിട്ടില്ല.
"ഡാ... ഞങ്ങളെന്നാൽ പോകട്ടെ?." ജിത്ത് ദീപുവിന്റെ അടുത്തേക്ക് ചെന്നു.
"പോയി എൻജോയ് ചെയ്തു വാ മോനെ.". ദീപു വന്ന് ജിത്തിനെ ആലിംഗനം ചെയ്തു.
എന്തേലും ആവശ്യം വന്നാൽ വിളിക്കാൻ മർക്കണ്ട. ടെൻഷൻ ഇല്ലാതെ പോയിട്ട് വാ. ദീപു ജിത്തിന്റെ കൈ പിടിച്ചു കൂലിക്കികൊണ്ട് അറിയിച്ചു. ശേഷം സാറയെ നോക്കി ദീപു കൈവീശി. സാറ ചെന്നു ഡ്രൈവിംഗ് സീറ്റിൽ കയറി. ഒപ്പം അടുത്ത സീറ്റിലേക്ക് ജിത്തും കയറി. സ്ക്രീനിൽ മാപ് സെറ്റ് ചെയ്തു ദീപുവിനെ കൈ വീശികാണിച്ചു രണ്ടാളും അവരുടെ യാത്ര തുടങ്ങി.
"ജിത്തുട്ടാ.." ഒരു കൈകൊണ്ടു സ്റ്റീറിങ് ബാലൻസ് ചെയ്തു അവൾ അടുത്തിരുന്ന ജിത്തുവിന്റെ കയ്യിൽ മറുകൈ അമർത്തി. അവനാ കൈ പിടിച്ചു അതിൽ ഒരു മുത്തം നൽകി നെഞ്ചോടു ചേർത്ത് പിടിച്ചു. സന്തോഷം തിരതല്ലുന്ന കണ്ണുകൾ കൊണ്ട് അവനവളെ നോക്കി.
"എന്താടാ ഒന്നും മിണ്ടാതിരിക്കുന്നെ ചെക്കാ.?'. അവൾ അവന്റെ കൈ പിടിച്ചു കുറച്ചൂടെ അവനെ തന്നോട് വലിച്ചു അടുപ്പിച്ചിരുത്തി.
"കൊതിച്ചിരുന്നു കിട്ടിയ ദിവസമല്ലേ പോന്നേ. ഒന്നും മിണ്ടാനല്ല,നിന്നെ ഇങ്ങനെ കണ്ടോണ്ടിരിക്കാനാ തോന്നുന്നത്". അവൻ അവളുടെ അടുത്തേക്ക് ചാരി അവളുടെ കവിളിൽ ഒരു ചൂട് ചുംബനം നൽകി. ആ കുളിരിൽ അവളൊന്നു കോരി തരിച്ചുപോയി.
"വേണ്ടെടാ മുത്തേ, ഹൈവേയാ.. എന്റെ നിയത്രണം പോകുമേ.". അവൾ ജിത്തിന്റെ കവിളിൽ ഒരു നുള്ള് കൊടുത്തുകൊണ്ട് അവനെ ഓർമിപ്പിച്ചു.
"ദീപു എന്താടാ എന്നെ കണ്ടപ്പോൾ പന്തം കണ്ട പേരുചാഴിയെ പോലെ?". അവൾ ചിരിച്ചുകൊണ്ട് ജിത്തിനോട് ചോദിച്ചു.
"ശ്രദ്ധിച്ചാരുന്നല്ലേ, അവന്റെ കിളി പോയി പെണ്ണേ നിന്നെ കണ്ടപ്പോൾ. അവന്റെ നിൽപ്പ് കണ്ടില്ലായിരുന്നോ?. പക്ഷേ പാവമാടാ, നമുക്ക് കഴിക്കാനുള്ളത് വരെ ദേ ആ ബാഗിൽ നിറച്ചാ തന്നുവിട്ടിരിക്കുന്നത്". അവൻ പുറകിലിരിക്കുന്ന ബാഗിലെക്ക് നോക്കി പറഞ്ഞു.
"ആണോ..സത്യം.?. പാവം. നമുക്ക് പിന്നെ എപ്പോളെലും അവന് ഒരു ഗ്രാന്റ് ട്രീറ്റ് കൊടുക്കാം. അല്ലേടാ..?"
ശരി എന്ന് ജിത്തും തലയാട്ടി.
പോകെ പോകെ നഗരത്തിന്റെ പിടി വിട്ട് ഗ്രാമഭംഗിയുടെ സൗന്ദര്യം അവരുടെ മുൻപിൽ തെളിഞ്ഞു തുടങ്ങി. പച്ചപ്പ് മൂടിയ പാടങ്ങളും, കുന്നും, മലയും ചെറുനദികളും
💬 Comments
View all comments