Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]
യാത്ര തുടങ്ങി.
"ജിത്തുട്ടാ.." ഒരു കൈകൊണ്ടു സ്റ്റീറിങ് ബാലൻസ് ചെയ്തു അവൾ അടുത്തിരുന്ന ജിത്തുവിന്റെ കയ്യിൽ മറുകൈ അമർത്തി. അവനാ കൈ പിടിച്ചു അതിൽ ഒരു മുത്തം നൽകി നെഞ്ചോടു ചേർത്ത് പിടിച്ചു. സന്തോഷം തിരതല്ലുന്ന കണ്ണുകൾ കൊണ്ട് അവനവളെ നോക്കി.
"എന്താടാ ഒന്നും മിണ്ടാതിരിക്കുന്നെ ചെക്കാ.?'. അവൾ അവന്റെ കൈ പിടിച്ചു കുറച്ചൂടെ അവനെ തന്നോട് വലിച്ചു അടുപ്പിച്ചിരുത്തി.
"കൊതിച്ചിരുന്നു കിട്ടിയ ദിവസമല്ലേ പോന്നേ. ഒന്നും മിണ്ടാനല്ല,നിന്നെ ഇങ്ങനെ കണ്ടോണ്ടിരിക്കാനാ തോന്നുന്നത്". അവൻ അവളുടെ അടുത്തേക്ക് ചാരി അവളുടെ കവിളിൽ ഒരു ചൂട് ചുംബനം നൽകി. ആ കുളിരിൽ അവളൊന്നു കോരി തരിച്ചുപോയി.
"വേണ്ടെടാ മുത്തേ, ഹൈവേയാ.. എന്റെ നിയത്രണം പോകുമേ.". അവൾ ജിത്തിന്റെ കവിളിൽ ഒരു നുള്ള് കൊടുത്തുകൊണ്ട് അവനെ ഓർമിപ്പിച്ചു.
"ദീപു എന്താടാ എന്നെ കണ്ടപ്പോൾ പന്തം കണ്ട പേരുചാഴിയെ പോലെ?". അവൾ ചിരിച്ചുകൊണ്ട് ജിത്തിനോട് ചോദിച്ചു.
"ശ്രദ്ധിച്ചാരുന്നല്ലേ, അവന്റെ കിളി പോയി പെണ്ണേ നിന്നെ കണ്ടപ്പോൾ. അവന്റെ നിൽപ്പ് കണ്ടില്ലായിരുന്നോ?. പക്ഷേ പാവമാടാ, നമുക്ക് കഴിക്കാനുള്ളത് വരെ ദേ ആ ബാഗിൽ നിറച്ചാ തന്നുവിട്ടിരിക്കുന്നത്". അവൻ പുറകിലിരിക്കുന്ന ബാഗിലെക്ക് നോക്കി പറഞ്ഞു.
"ആണോ..സത്യം.?. പാവം. നമുക്ക് പിന്നെ എപ്പോളെലും അവന് ഒരു ഗ്രാന്റ് ട്രീറ്റ് കൊടുക്കാം. അല്ലേടാ..?"
ശരി എന്ന് ജിത്തും തലയാട്ടി.
പോകെ പോകെ നഗരത്തിന്റെ പിടി വിട്ട് ഗ്രാമഭംഗിയുടെ സൗന്ദര്യം അവരുടെ മുൻപിൽ തെളിഞ്ഞു തുടങ്ങി. പച്ചപ്പ് മൂടിയ പാടങ്ങളും, കുന്നും, മലയും ചെറുനദികളും ഒക്കെ നിറഞ്ഞ ഗ്രാമന്തരീക്ഷം. റോഡിലെ തിരക്കുകൾ കുറഞ്ഞു. ഇടയ്ക്കിടെ ബൈക്കിലും സൈക്കിളിലും പോകുന്ന ഗ്രാമവാസികൾ. പാടത്തും മറ്റും പണിക്ക് പോകുന്ന സ്ത്രീകൾ ഇടയ്ക്കിടെ കൂട്ടമായി നടന്നു പോകുന്നു. നഗരത്തിന്റെ തിരക്കുവിട്ട് ഒന്ന് ഫ്രഷ് ആയ ഫീൽ അവർക്കും തോന്നി.
"ആഹ്.. നല്ല സ്ഥലം അല്ലേ ജിത്തേ. ശരിക്കും നമ്മുടെ നാട്ടിൽ എത്തിയ ഒരു പ്രതീതി അല്ലേ?". അവളുടെ മുഖത്തെ തെളിച്ചം ജിത്തിനെ ഏറെ സതോഷവാനാക്കി.
ഇടക്ക് ഒരു ചെറിയ കുളവും ചുറ്റും കുറേ മരങ്ങളും ഒക്കെയുള്ള മനോഹരമായ ഒരു സ്ഥലം എത്തിയപ്പോൾ സാറ കാർ
💬 Comments
View all comments