Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]
സൈഡിൽ ഒതുക്കി. വെളിയിലേക്കിറങ്ങിയ അവർ പരസ്പരം നോക്കി കണ്ണുമിഴിച്ചു. കാറിലെ എസിയുടെ കുളിരിനെ കവച്ചുവെക്കുന്ന തണുത്ത അന്തരീക്ഷം. എവിടെയൊക്കെയോ പൂത്തു നിൽക്കുന്ന കാട്ടുചെടികളുടെ മനോഹരമായ സുഗന്ധവുമായി തഴുകി വരുന്ന കുളിർകാറ്റ്. ആരുടേയും മൂഡ് മാറ്റിക്കളയുന്ന പ്രാകിതിരമണീയത.
ഒരു കൊച്ചുകുട്ടിയെ പോലെ സാറ ജിത്തിന്റെ അടുത്തേക്ക് ഓടിവന്നു.
ഡാ ഇവിടെ ഇത്രമനോഹരമായ സ്ഥലങ്ങൾ ഉണ്ടെന്ന് ഇത്രനാളായിട്ടും ഞാൻ കേട്ടിട്ട്പോലുമില്ല. എന്ത് രസമാടാ ചക്കരെ.. അവൾ അവന്റെ കൈ പിടിച്ചു ഒരു കൊച്ചുകുട്ടിയെ പോലെ തുള്ളിച്ചാടി. അവളുടെ സന്തോഷം കണ്ടപ്പോൾ അവന്റെ മനസ്സ് നിറഞ്ഞു.
"വാ.. വാ... നമുക്ക് ആ കുളത്തിന്റെ അടുത്തേക്ക് ഒന്ന് പോവാം..' സാറ അവന്റെ കയ്യും പിടിച്ചു പുൽത്തകിടിയിലൂടെ കുളത്തിനരികിലേക്ക് നടന്നു.
"ഇനിയീ ജന്മം നീയല്ലാതെ എന്റെ ഈ കൈ പിടിച്ചു നടക്കാൻ ഞാൻ ആരെയും സമ്മതിക്കില്ല പെണ്ണേ..." ജിത്ത് പതിഞ്ഞ ശബ്ദത്തിൽ അവളോട് മൊഴിഞ്ഞു.
അവളൊരുനിമിഷം തിരിഞ്ഞു നിന്ന് അവന്റെ മുഖത്തേക്ക് നോക്കി. അവന്റെ ആ വാക്കുകൾ കേട്ട അവളുടെ കണ്ണുകൾ തെല്ല് നിറഞ്ഞിരിക്കുന്നോ?. പിടക്കുന്ന കണ്ണുകൾ അവനോട് എന്തോ പറയാൻ ശ്രമിക്കുന്നതെന്ത്?. അവന്റെ വാക്കുകളിൽ, ഉള്ളിൽനിന്ന് തട്ടി തെറിക്കുന്ന സ്നേഹത്തിന്റെ പത്തരമാറ്റ് തിളക്കത്തിനു മുൻപിൽ എന്ത് വൈഡൂര്യം. അതൊന്നു കിട്ടുവാൻ കൊതിച്ചിരിക്കുന്ന പെണ്ണിൻ മനസ്സിനെക്കാൾ നിന്നെയീ ഭൂമിയിൽ സംതൃപ്തനാക്കുവാൻ വേറേ എന്താനുള്ളത്?.
സാറ ഒന്നും മിണ്ടാതെ അവന്റെ മാറിലേക്ക് ചാഞ്ഞു.. തന്റെ സ്നേഹം അവനിലേക്ക് മുഴുവനായി പകർന്ന്, അവൻ പകർന്ന് നൽകുന്ന സ്നേഹത്തിന്റെ ഓരോ അണുവിടയിലും അവന്റെ ആത്മാർത്ഥ സ്നേഹം തിരിച്ചറിഞ്ഞ്, അവൾക്ക് തന്റെ ജീവൻ അവന്റെ മുൻപിൽ സമർപ്പിക്കുക അല്ലാതെ ഒന്നും ചെയ്യാനില്ലായിരുന്നു.
അവന്റെ കഴുത്തിൽ കൈ ചുറ്റി, അവന്റെ കണ്ണുകളിൽ നോക്കി അവൾ ആദ്യമായി തന്റെ മനസ്സിന്റെ മണിച്ചെപ്പ് അവന് മുൻപിൽ പൂർണമായി തുറന്നു.
"എന്റെ ജീവനേ... ഐ ലവ് യൂ..ജിത്തേ". അത് പറഞ്ഞിട്ട് അവളവനെ ചേർത്ത് പുണർന്നു. അവളിൽനിന്ന് എത്രയോ നാളായി കേൾക്കാൻ കൊതിച്ച വാക്കുകൾ. അത്രയേറെ ഇഷ്ടമായിരുന്നിട്ടും ബന്ധങ്ങളും ബന്ധനങ്ങളും കാരണം താഴിട്ടു പൂട്ടിയ അവളുടെ അകമഴിഞ്ഞ സ്നേഹം ഇനി അവന്റെ മുൻപിൽ തുറക്കാതിരുന്നാൽ അതവനോട് ചെയ്യുന്ന അനീതി
💬 Comments
View all comments