Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]
ശ്രമിച്ചു.
"എന്ത് രീതി. മറ്റൊരു പെണ്ണിന്റെ മുൻപിൽ വച്ചു അവന് കാമക്കൂത്തു നടത്താൻ ഒരുളുപ്പും തോന്നാത്ത സംസ്കാരം ആണോ അവന്റെ രീതി. പിന്നെ ... അത് നീ പരിചിതം ആക്കിയാൽ മതി. എനിക്കതിന്റെ ആവശ്യം ഇല്ല, കേട്ടല്ലോ". സാറ തണുക്കുന്ന മട്ടില്ലെന്നു ജിൻസിക്ക് മനസ്സിലായി.
"എടീ നിനക്ക് ഒരു വിഷമവും ഇനി ഉണ്ടാക്കാതെ ഞാൻ നോക്കിക്കൊള്ളാം. കുറച്ചു ദിവസി അല്ലേ ഉള്ളു, നീയൊന്നു അഡ്ജസ്റ്റ് ചെയ്യ് പ്ലീസ്". ജിൻസി അവളോട് കേണ്പറഞ്ഞു.
"ദേ പെണ്ണേ, നിന്നെയൊർത്തിട്ടാ, അല്ലേ ഞാനിന്ന് അടിച്ചിറക്കി വിട്ടേനേം രണ്ടിനേം. ഇനി ഇങ്ങനെ വല്ലോം എന്റെ മുൻപിൽ നടന്നാൽ എനിക്ക് പിന്നെ വേറെ ഓപ്ഷൻ ഇല്ല നീയോർത്തോ!!". സാറ കടുത്ത സ്വരത്തിൽ അവൾക്ക് താക്കിത് നൽകി.
അപ്പോളേക്കും അമിത് വന്ന് ഡോർ തുറന്നു അകത്തു കയറി. അവർ സംസാരം നിർത്തി, സാറ വീണ്ടും ഡ്രൈവിംഗ് തുടർന്നു. അമിത് ഇടക്ക് അന്ന് നടന്നതിനു സാറയോട് സോറി പറഞ്ഞു. ഇവൻ ശരിക്കും സൈക്കോ തന്നെ എന്നവൾ മനസ്സിൽ കരുതി. അന്ന് നടന്ന കാര്യങ്ങൾ ഒക്കെയും സാറ ജിത്തിനോട് മറച്ചുവച്ചു. അവനെ ആധിയാക്കണ്ട എന്നവൾ തീരുമാനിച്ചു.
രണ്ടുദിവിസം കഴിഞ്ഞപ്പോൾ ജിൻസിക്ക് ഫസ്റ്റ് റൗണ്ട് ഇന്റർവ്യൂ കോൾ വന്നു. സാറ അവർക്ക് പോയി വരാനായി ടാക്സി ബുക്ക് ചെയ്തു കൊടുത്തു. എങ്ങനെയെങ്കിലും ഇതൊന്നു കഴിഞ്ഞു ഇവരൊന്നു പോയി കിട്ടിയാൽ മതി എന്നുള്ള ചിന്തയായി സാറക്കിപ്പോൾ. തന്റെ മുഴുവൻ സ്വാതന്ത്ര്യവും ഇപ്പോൾ നഷ്ടപെട്ടത് പോലെ.
രണ്ടാമത്തെ റൗണ്ട് ഇന്റർവ്യുവും കഴിഞ്ഞു ഒരു ദിവസം സാറ ജോലിയും കഴിഞ്ഞ് റൂമിൽ വന്ന് കാളിങ്
💬 Comments
View all comments