Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 4 [Teller of tale]
ബെൽ അമർത്തി. പതിവില്ലാതെ അന്ന് അമിത്താണ് വന്ന് വാതിൽ തുറന്നത്.. "ജിൻസി എവിടെ?". അകത്തേക്ക് കയറിയ സാറ അമിത്തിനോട് തിരക്കി.
അവൾ മെഡിക്കലിൽ എന്തോ വാങ്ങാനുണ്ടെന്നും പറഞ്ഞു വെളിയിൽ പോയിന്നു അവൻ സാറയെ അറിയിച്ചു. അവന്റെ പതിവില്ലാത്ത കുത്തികയറുന്ന നോട്ടം സാറയെ തേല്ലോന്ന് അമ്പരിപ്പിച്ചു. അവന്റെ കണ്ണുകൾ വല്ലാണ്ട് ചുവന്നിരിക്കുന്നപോലെ അവൾക്ക് തോന്നി. ബാഗും റൂമിൽ വച്ചിട്ടു പതിവുപോലെ സാറ ടിഫിൻബോക്സും കയ്യിലെടുത്തു കിച്ചണിലേക്ക് നടന്നു. അടച്ചിട്ടിരിക്കുന്ന വീട്ടിൽ അയാളും താനും മാത്രമേ ഉള്ളു എന്ന് വിചാരിച്ചപ്പോൾ സാറക്ക് എന്തോ മനസ്സിൽ ഒരു ആധി പോലെ.
ടിഫിൻബോക്സ് കഴുകി വച്ചിട്ട് അവൾ ഒരു കോഫി ഇടാമെന്നു മനസ്സിൽ കരുതി. ഫ്രിഡ്ജിൽ ഇരുന്ന ഒരുകവർ പാല് അവൾ വെളിയിലെക്കെടുത്തു. ഫ്രണ്ട് റൂമിൽ ടീവി ഓണായ ശബ്ദം അവൾ കേട്ടു. അവൾ പതിയെ നടന്ന് ഫ്രണ്ട് റൂമിലേക്ക് ചെന്നു. സോഫയിൽ ചാരി റിമോട്ടും കയ്യിൽ പിടിച്ച് അമിത് അവിടെ ഇരിക്കുന്നുണ്ടായിരുന്നു.
"അമിത്തിന് കോഫി വേണോ?". അവൾ തിരക്കി.
വേണ്ട എന്ന് മുഖത്ത് നോക്കാതെതന്നെ അവൻ ഒറ്റവാക്കിൽ ഉത്തരം പറഞ്ഞപ്പോൾ സാറ തിരിച്ചു കിച്ചണിലേക്ക് നടന്നു. പാല് തിളക്കാൻ വച്ചിട്ട് സാറ ബിസ്ക്കറ്റ് ബോക്സ് തുറന്നു, മൂന്നുനാല് ബിസ്കറ്റ് ഒരു പാത്രത്തിൽ ഇട്ടു. കോഫി പൗഡർ എടുത്തു അവൾ പാല് തിളക്കുന്നോ എന്ന് നോക്കി നിന്നു. അപ്പോളാണ് തന്റെ പുറകിൽ ആരോ വന്ന്നിന്നത് പോലെ സാറക്ക് ഒരു തോന്നൽ ഉണ്ടായത്. അവൾ ഞെട്ടി തിരിഞ്ഞു പുറകിലേക്ക് നോക്കി.
തുടരും...
💬 Comments
View all comments