Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 5 [Teller of tale]
ആദ്യത്തെ പ്രഹരം അവന് കിട്ടി. അലറാൻ ശ്രമിച്ച അമിത്തിന്റെ വായിൽ ബെഡ്ഷീറ് തെള്ളികയറ്റി കരണം പുകച്ചുകൊണ്ട് ഒന്നുകൂടി ജിത്ത് പൊട്ടിച്ചു. ഇനി തല്ലല്ലേ എന്ന് അമിത് കൈകൂപ്പി കേണു. ആരുമില്ലാത്തനേരം നോക്കി ഒറ്റക്കായവളെ കീഴ്പ്പെടുത്താൻ നോക്കിയ അവന്റെ മറുകരണത്തുംകിട്ടി അടുത്തത്.
അവന്റെ ദേഹത്ത് നിന്നും താഴേക്കിറങ്ങി ജിത്ത് അവനെ കോളറിനു കുത്തിപിടിച്ചു എണീപ്പിച്ചു. അവനെ വലിച്ചുകൊണ്ട് ജിത്ത് ഫ്രണ്ട് റൂമിലേക്ക് വന്ന് കതക് തുറന്നു.
അകത്തെന്താ നടക്കുന്നത് എന്നറിയാതെ ആകെ പരിഭ്രമിച്ചുനിന്നിരുന്ന സാറയും ജ്യോത്സ്നയും ആ കാഴ്ചകണ്ടു ഞെട്ടി,
വാതിൽ തുറന്നുവന്ന ജിത്തിനെ നോക്കി.
"അകത്തേക്ക് വാ.." ജിത്ത് അവരെ നോക്കി പറഞ്ഞു. വിറച്ചുകൊണ്ട് അപ്പോളും അമിത് ജിത്തിന്റെ കയ്യിൽ അമർന്നു നിൽക്കുന്നുണ്ടായിരുന്നു. അകത്തേക്ക് കയറിയ സാറയുടെ കാൽക്കലേക്കു ജിത്ത് അവനെ തള്ളി.
പേർ പകട്കെ മാഫി മാഗ് ഉസ്കാ (അവളുടെ കാല് പിടിച്ച് മാപ്പ് പറയ് ). പിന്നിൽ നിൽക്കുന്ന ജിത്തിന്റെ ശൗര്യം ഇനിയും തന്റെമേലെ പതിക്കും എന്ന് മനസ്സിലാക്കിയ അവൻ മുട്ടുകുത്തിനിന്നു തൊഴുകൈയോടെ സാറയോട് സോറി സോറി എന്ന് പുലമ്പിക്കൊണ്ടിരുന്നു.
ആ കാഴ്ചയും കണ്ടുകൊണ്ടാണ് ജിൻസി കയറി വന്നത്. കയ്യിൽ ഒരു പാക്കറ്റുമായി കയറി വന്ന അവൾ അവിടുത്തെ കാഴ്ചകണ്ടു അമ്പരന്നു എല്ലാവരുടെയും മുഖത്തേക്ക് അവൾ മാറി മാറി നോക്കി. ജിൻസിയെ കണ്ടതും കരഞ്ഞുകൊണ്ട് ചാടി എണീറ്റ അമിത്തിന്റെ കോളറിൽ കുത്തിപിടിച്ചു ജിത്ത് അവനെ സോഫയിലേക്ക് തള്ളിയിരുത്തി.
"നീ ഈ കൊച്ചിനെ കൊല്ലാൻ കൊടുത്തിട്ടു എവിടെ പോയേക്കുവാരുന്നെടി..?"ജ്യോത്സ്ന ദേഷ്യത്തോടെ ജിൻസിയുടെ നേരെ ചീറി. ജിൻസി എന്ത് മറുപടി പറയണമെന്നറിയാതെ അമിത്തിനെ തുറിച്ചു നോക്കി. അടികൊണ്ട് വീർത്തിരിക്കുന്ന അവന്റെ മുഖം കണ്ടപ്പോളെ അവൾക്ക് കാര്യം പിടി കിട്ടി. സ്വയം ലജ്ജയോടെയും വിഷമത്തോടെയും നിന്ന അവളുടെ കണ്ണുകൾ തുളുമ്പി വന്നു. അത് കണ്ടപ്പോൾ ജ്യോത്സ്നയുടെ മനസ്സല്പം അയഞ്ഞു. അവൾ ചെന്ന് ജിൻസിയുടെ കയ്യിൽ പിടിച്ചു.
"മോളെ ഇനി ഇവനെ ഇവിടെ നിർത്താൻ പറ്റില്ല. നീ എന്തെങ്കിലും തീരുമാനം എടുക്ക്". ജ്യോത്സ്ന പറഞ്ഞത് ജിൻസി തലകുലുക്കി കേട്ടു. ഇടി മേടിച്ചു വീർത്തിരിക്കുന്ന അമിത്തിന്റെ മുഖത്തേക്ക് അവൾ അവജ്ഞയോടെ നോക്കി. സാറയെയും
💬 Comments
View all comments