Chapter Title : പ്രാണനാഥൻ നൽകിയ പരമാനന്ത സുഖങ്ങൾ 5 [Teller of tale]
കയ്യിൽ അമർന്നു നിൽക്കുന്നുണ്ടായിരുന്നു. അകത്തേക്ക് കയറിയ സാറയുടെ കാൽക്കലേക്കു ജിത്ത് അവനെ തള്ളി.
പേർ പകട്കെ മാഫി മാഗ് ഉസ്കാ (അവളുടെ കാല് പിടിച്ച് മാപ്പ് പറയ് ). പിന്നിൽ നിൽക്കുന്ന ജിത്തിന്റെ ശൗര്യം ഇനിയും തന്റെമേലെ പതിക്കും എന്ന് മനസ്സിലാക്കിയ അവൻ മുട്ടുകുത്തിനിന്നു തൊഴുകൈയോടെ സാറയോട് സോറി സോറി എന്ന് പുലമ്പിക്കൊണ്ടിരുന്നു.
ആ കാഴ്ചയും കണ്ടുകൊണ്ടാണ് ജിൻസി കയറി വന്നത്. കയ്യിൽ ഒരു പാക്കറ്റുമായി കയറി വന്ന അവൾ അവിടുത്തെ കാഴ്ചകണ്ടു അമ്പരന്നു എല്ലാവരുടെയും മുഖത്തേക്ക് അവൾ മാറി മാറി നോക്കി. ജിൻസിയെ കണ്ടതും കരഞ്ഞുകൊണ്ട് ചാടി എണീറ്റ അമിത്തിന്റെ കോളറിൽ കുത്തിപിടിച്ചു ജിത്ത് അവനെ സോഫയിലേക്ക് തള്ളിയിരുത്തി.
"നീ ഈ കൊച്ചിനെ കൊല്ലാൻ കൊടുത്തിട്ടു എവിടെ പോയേക്കുവാരുന്നെടി..?"ജ്യോത്സ്ന ദേഷ്യത്തോടെ ജിൻസിയുടെ നേരെ ചീറി. ജിൻസി എന്ത് മറുപടി പറയണമെന്നറിയാതെ അമിത്തിനെ തുറിച്ചു നോക്കി. അടികൊണ്ട് വീർത്തിരിക്കുന്ന അവന്റെ മുഖം കണ്ടപ്പോളെ അവൾക്ക് കാര്യം പിടി കിട്ടി. സ്വയം ലജ്ജയോടെയും വിഷമത്തോടെയും നിന്ന അവളുടെ കണ്ണുകൾ തുളുമ്പി വന്നു. അത് കണ്ടപ്പോൾ ജ്യോത്സ്നയുടെ മനസ്സല്പം അയഞ്ഞു. അവൾ ചെന്ന് ജിൻസിയുടെ കയ്യിൽ പിടിച്ചു.
"മോളെ ഇനി ഇവനെ ഇവിടെ നിർത്താൻ പറ്റില്ല. നീ എന്തെങ്കിലും തീരുമാനം എടുക്ക്". ജ്യോത്സ്ന പറഞ്ഞത് ജിൻസി തലകുലുക്കി കേട്ടു. ഇടി മേടിച്ചു വീർത്തിരിക്കുന്ന അമിത്തിന്റെ മുഖത്തേക്ക് അവൾ അവജ്ഞയോടെ നോക്കി. സാറയെയും വിളിച്ചുകൊണ്ടു ജിൻസി റൂമിലേക്ക് നടന്നു. ഒപ്പം ജ്യോത്സ്നയും.
എന്താണ് നടന്നത് എന്ന് ജിൻസി അവരോട് ചോദിച്ചറിഞ്ഞു. അവനെ പറഞ്ഞുവിട്ടിട്ട് നിനക്ക് വേണമെങ്കിൽ ഇവിടെ നിൽക്കാം എന്ന് സാറ
💬 Comments
View all comments