Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 1 [Batman]
പറയണേ ഒന്ന് കേൾക്ക് അളിയാ.. എന്നിട്ട് നീ പറഞ്ഞാൽ ഞാൻ അവളെയും കൊണ്ട് പൊയ്ക്കോളാം."
അവൻ കുറെ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. എന്താ സംഭവമെന്ന് കേൾക്കാല്ലോ..
"ഒരിക്കൽ അപരണയുടെ കൂടെയാണ് ഞാൻ ഗായത്രിയെ ആദ്യമായി കാണുന്നത്. ആരെയും പെട്ടന്ന് ആകർഷിക്കുന്ന ഒരു പ്രേത്യേക അവൾക്ക് ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവൾ നന്നായിട്ട് സംസാരിക്കും കളി തമാശപറയും ഞാനുമായി വളരെ പെട്ടന്ന് അവൾ കൂട്ടായി.ഞാനും അവളുടെ ചിരിയും കളിയും ഇഷ്ട്ടപ്പെട്ടിരുന്നു.
അളിയാ അതിന്റെ അച്ഛൻ അവൾക് രണ്ടുവയസുള്ളപ്പോ മരിച്ചുപോയി. അമ്മ അതിനെ നോക്കി ഡിഗ്രി വരെ പഠിപ്പിച്ചു. അടുത്തുള്ള ട്യൂട്ടോറിയിൽ അവൾ പഠിപ്പിക്കാൻ പോയിയും അവളുടെ അമ്മ വീട്ടുജോലി ചെയ്തും നന്നായിട്ട് തന്നെയാ ഇല്ലായിമയിലും അവർ സന്തോഷത്തോടെ ജീവിച്ചത്."
"മ്.."
"ഒരു ദിവസം അപർണ എന്നെ വിളിച്ചിട്ട് വേഗം വാ.. ഗായത്രിയുടെ വീട്ടിൽ പോകണം അത്യാവിശ്യമാണ്. ഞാൻ വേഗം വീട്ടിൽ നിന്ന് ഇറങ്ങി അവളെയും കൂട്ടി ഗായത്രിയുടെ വീട്ടിൽ എത്തി. അമ്മയുടെ വെള്ളപ്പുതച്ച ജീവനില്ലാത്ത ശരീത്തിന്റെ അടുത്ത് കരഞ്ഞു തളർന്നു ഇരിക്കുന്ന അവളുടെ മുഖം ഇപ്പോഴും എന്റെ മനസ്സിൽ നിന്നും പോയിട്ടില്ല അത്രയ്ക്കും ക്ഷീണിച്ചു കരഞ്ഞു തളർന്നപോയി.
അപർണ വേഗം അവളുടെ അടുത്തേക്ക് പോയി അവളെ കണ്ടതും പാവം പൊട്ടിപ്പോയി. അടുത്തുള്ള വീട്ടിൽ ജോലിക്ക് പോയിട്ട് വരുന്ന വഴിക്ക് തളർന്നു വീണു ആശുപത്രിയിൽ എത്തിച്ചപ്പോൾ എല്ലാംകഴിഞ്ഞു.
"അറ്റാക്ക് ആയിരുന്നോ??"
"അതെ.. രണ്ട് ദിവസം അപരണയും അവളുടെ അമ്മയും ഗായത്രിയുടെ കൂടെ നിന്നു. ഇടക്ക് ഞാൻ നിമിഷയെയും കൊണ്ട് നിർത്തി. ചടങ്ങ് എല്ലാം കഴിഞ്ഞു എല്ലാരും പോയപ്പോൾ അവൾ മാത്രം
💬 Comments
View all comments