Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 1 [Batman]
ഞാൻ ഏതായൊക്കെ വണ്ടിയിൽ കേറി വീട്ടിൽ എത്തി.
അപർണയോടും ഗായത്രിയോടും ഇത് പറഞ്ഞപ്പോൾ അപർണയാണ് പറഞ്ഞത് ഇവിടുന്ന് മാറാമെന്ന്. പക്ഷെ എങ്ങോട്ടാ എന്ന് എനിക്ക് ഒരു ഐഡിയയും ഇല്ല. അപ്പോഴാണ് നിമിഷ എന്നോട് നിന്റെ കാര്യം ഓർമിപ്പിച്ചത്. പിന്നെ ഒന്നും നോക്കിയില്ല. ഗായത്രിയോട് എല്ലാം പാക്ക് ചെയ്ത് ഇറങ്ങാൻ പറഞ്ഞു.
അങ്ങനെയാണ് ഞങ്ങൾ ഇവിടെ എത്തിയത്.. ആർക്കും അവളെ കൊണ്ട് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് വിചാരിച്ചു ജീവിക്കുന്ന ഒരു കൊച്ചാടാ അത്, അതിന്റെ അവസ്ഥ അങ്ങനെയാത് കൊണ്ട് ഞാൻ ഇപ്പോൾ നിന്നോട്.... നീ കുറച്ചു ദിവസം ഇവിടെ നിർത്ത് അവളെ ബാക്കി നമ്മുക്ക് പിന്നെ നോക്കാം.. "
എല്ലാം കേട്ടിട്ട് എനിക്ക് എന്തോ പറഞ്ഞുവിടാൻ തോന്നിയില്ല. ആ കൊച്ചിന്റെ മുഖവും ഇവന്റെ സംസാരവും കേട്ടിട്ട് എനിക്ക് തോന്നി. എന്തായാലും ആയിരം പ്രശ്നമുണ്ട് ഇപ്പോൾ ആയിരത്തിയൊന്നു അത്രേയുള്ളൂ. എന്തേലും മൈര് ആവട്ടെ..
"ഉണ്ണിക്കുട്ടാ.. നിന്റെ സ്ഥാനത്ത് ഞാൻ ആണേലും ഇങ്ങനെയേ ചെയ്യു.. സത്യത്തിൽ നീ എന്റെ കൂട്ടുകാരൻ ആണെന്ന് പറയാൻ എനിക്ക് അഭിമാനമുണ്ട് അളിയാ.. നിനക്ക് പോയി അന്വേഷിക്കാൻ തോന്നി.. അവളെ സേഫ് ആയിട്ട് നിർത്തണം എന്ന് നിനക്ക് തോന്നി. ആരുമില്ലാത്ത അവളെ കളഞ്ഞിട്ട് പോയില്ലല്ലോ. അവൾ ഇവിടെ നിന്നോട്ടെ സീൻ ഇല്ല."
അവൻ എന്നെ കെട്ടിപിടിച്ചു "താങ്ക്സ് അളിയാ.. നീ വാ അവളെ പരിചയപെടുത്താം.."
ഞങ്ങൾ ഹാളിലേക്ക് ചെന്നപ്പോൾ സോഫയിൽ ഏതോ ഒരു ബുക്ക് വായിച്ച ഇരിക്കുന്ന ഗായത്രിയെ കണ്ടു.
"ഗായത്രി.."
അവൾ തലപൊക്കി ഉണ്ണിയെ നോക്കി. എന്നിട്ട് എന്നെയും. എന്നിട്ട് സോഫയിൽ നിന്നും എഴുനേൽക്കാൻ
💬 Comments
View all comments