0%

Chapter Title : പ്രാണന്റെ നാളങ്ങൾ ❤️ 2 [Batman]

Author : kkstories Read All Parts 1.2K

റൂമിലേക്ക് നടക്കാൻ തുടങ്ങി.

അപ്പോഴാണ് എനിക്ക് ഇവൾ രാവിലെ കരഞ്ഞ കാര്യം ഓർമ വന്നേ..

ഞാൻ :- ഗായത്രി.. ഒന്ന് ഇങ്ങു വന്നേ.

അവൾ പതുക്കെ എന്റെ അടുത്ത വന്നു.. ഇരുന്നു.

ഗായത്രി :- എന്താ സന്ദീപേ..

അവൾ വളരെ സാവധാനത്തിൽ ചോദിച്ചു..

ഞാൻ :- ഞാൻ ഒരു കാര്യം ചോദിക്കാം. പക്ഷെ ഇതൊക്കെ നീ എന്തിനാ അനേഷിക്കുന്നെ എന്നാണെങ്കിൽ നീ ഒന്നും പറയണ്ട പോയി കിടന്നോ.. അല്ല എങ്കിൽ സത്യം പറയണം.. ഓക്കേ ആണോ മ??

അവൾ മെല്ലെ നോക്കികൊണ്ട്‌ തലയാട്ടി..

ഞാൻ :- രാവിലെ ഞാൻ ഇറങ്ങുവാ എന്ന് പറയാൻ വന്നപ്പോൾ കരയുവായിരുന്നോ??

അവൾ എന്റെ മുഖത്തേക്ക് നോക്കിയിട്ട് തല അതെ എന്ന് മട്ടിൽ ആട്ടി..

ഞാൻ :- എന്തിനാ??.. ഇവിടെ എന്തേലും ബുദ്ധിമുട്ട് ഉണ്ടോ? അതോ എന്റെ കൂടെ നിൽക്കാൻ ബുദ്ധിമുട്ട്?? അങ്ങനെ എന്തേലും ഉണ്ടേൽ പറഞ്ഞാൽ മതി നിന്നെ ഹോസ്റ്റലിൽ ആകാം..

ഗായത്രി :- അയ്യോ അങ്ങനെയൊന്നുമില്ല.. എനിക്ക് എവിടെ നല്ല സന്തോഷമാ.. ശെരിക്കും.. സമാധാനം എന്താ എന്ന് കുറെ മാസങ്ങൾക്ക് ശേഷമാ അറിയുന്നേ.. എനിക്ക് ഇവിടെ നിൽക്കുന്നത് ഒരു ഇഷ്ടക്കേടുമില്ല.. സത്യം.

ഞാൻ :- പിന്നെ എന്തിനാ ഇന്ന് കരഞ്ഞേ..??

ഗായത്രി :-.... അത്..

ഞാൻ :- പറഞ്ഞോ...

ഗായത്രി :- എന്നോട് ഈ കാണിക്കുന്ന കരുതലും സ്നേഹവും ഒക്കെ ഓർത്തപ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമവന്നു. അറിയാതെ കരഞ്ഞപ്പോയി അപ്പോഴാ സന്ദീപ് വന്നു ഡോറിൽ തട്ടിയെ.. അല്ലാതെ എനിക്ക് ഇവിടെ ഒരു പ്രേശ്നവുമില്ല.

ഞാൻ :- ah. ഞാൻ

💬 Comments

View all comments